Kerala
ട്രെയിനിലെ ശുചിമുറിയില്‍ യുവതി മരിച്ചനിലയിൽ

കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന് നായരുടെ മകള്‍ സുരജ.എസ്.നായര്‍ (45) ആണ് മരിച്ചത്. ആലപ്പുഴ – ധന്‍ബാദ് എക്സ്പ്രസ് ട്രെയിനില്‍ തമിഴ്നാട്ടിലെ ജോളാര്‍പ്പെട്ടില്‍വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Kerala
മോഷ്ടാവ് തൊരപ്പൻ സന്തോഷിനെ വയനാട്ടിൽ നിന്നും പോലീസ് പിടികൂടി

മാനന്തവാടി : മോഷ്ടാവ് തൊരപ്പൻ സന്തോഷിനെപനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ സന്തോഷ് പിടിയിലാവുന്നത്. മുഴക്കുന്ന് സ്റ്റേഷൻ പരിധിയിൽ സന്തോഷ് എത്തിയതായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ വയനാട്ടിൽ നിന്നാണ് സന്തോഷിനെ പോലീസ് പിടികൂടിയത്.
Kerala
അൺലിമിറ്റഡ് കോളും മറ്റ് ആനുകൂല്യങ്ങളും; ഹജ്ജ് തീർഥാടകർക്കായി റോമിങ് പ്ലാനുകളുമായി Vi

കൊച്ചി: ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളിലൊന്നായ വി (വോഡഫോൺ ഐഡിയ) പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി അൺലിമിറ്റഡ് ഇൻകമിംഗ് കോളുകളുമായി ഗൾഫ് മേഖലയ്ക്കായുള്ള ആദ്യ ഇന്റർനാഷണൽ റോമിങ് പാക്കേജുകൾ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾക്ക് പുറമെ, ഈ പാക്കേജുകളിൽ 20 ദിവസത്തെയും 40 ദിവസത്തെയും കാലാവധിയോടുകൂടി അധിക ഡാറ്റാ ക്വോട്ട, സൗജന്യ ഔട്ട്ഗോയിംഗ് മിനിറ്റുകൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.ഉയർന്ന ഇന്റർനാഷണൽ റോമിങ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ, ഈ ദീർഘകാലാവധിയുള്ള പ്ലാനുകൾ പ്രത്യേകിച്ച് ഹജ്ജ് തീർത്ഥാടകർക്ക് ഏറെ ഉപയോഗപ്രദമാകും.
ഉയർന്ന ഇന്റർനാഷണൽ റോമിങ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ, ഈ ദീർഘകാലാവധിയുള്ള പ്ലാനുകൾ പ്രത്യേകിച്ച് ഹജ്ജ് തീർത്ഥാടകർക്ക് ഏറെ ഉപയോഗപ്രദമാകും.
പ്രീപെയ്ഡ് പാക്കേജുകൾ
1199 രൂപയ്ക്ക് 20 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 2 ജിബി ഡാറ്റ, 150 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപ.
2388 രൂപയ്ക്ക് 40 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4 ജിബി ഡാറ്റ, 300 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപ.
പോസ്റ്റ്പെയ്ഡ് പാക്കേജുകൾ
2500 രൂപയുടെ പാക്കേജിൽ 20 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4 ജിബി ഡാറ്റ, 500 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകൾ, ഇൻകമിംഗ് എസ്എംഎസും 20 ഔട്ട്ഗോയിംഗ് എസ്എംഎസും സൗജന്യം.
4500 രൂപയുടെ പാക്കേജിൽ 40 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 8 ജിബി ഡാറ്റ, 1000 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകൾ, ഇൻകമിംഗ് എസ്എംഎസും 30 ഔട്ട്ഗോയിംഗ് എസ്എംഎസും സൗജന്യം.
വി ഉപഭോക്താക്കളുടെ യാത്രാ ദൈർഘ്യത്തിനും ഉപയോഗത്തിനും അനുസരിച്ച് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ ദിവസത്തേക്ക് യാത്ര ചെയ്യുന്നവർക്കായി 495 രൂപയ്ക്ക് 3 ദിവസത്തേക്ക് പരിമിതമായ ആനുകൂല്യങ്ങളോടെ, 749 രൂപയ്ക്ക് 1 ദിവസത്തേക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങളും വി ലഭ്യമാക്കുന്നു. പ്രധാനപ്പെട്ട എല്ലാ ഇന്റർനാഷണൽ റോമിങ് പ്ലാനുകളിലും അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ പോലുള്ള മികച്ച ആനുകൂല്യങ്ങളുമായി അന്താരാഷ്ട്ര യാത്രക്കാർക്ക് ഏറ്റവും ആകർഷകമായ ആനുകൂല്യങ്ങൾ തങ്ങൾ നൽകുന്നുണ്ടെന്ന് വി പറഞ്ഞു.
Kerala
വയനാട്ടില്‍ മകന് അച്ഛനെ വെട്ടിക്കൊന്നു

മാനന്തവാടി: വയനാട്ടില്‍ മകന് അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മകന് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന രാത്രിയില്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്