തളിപ്പറമ്പ് ആശ്രമത്ത് ചിറയ്ക്ക് ചുറ്റും സൗരോർജ വിളക്കുകൾ തെളിയും

Share our post

തളിപ്പറമ്പ് : നഗരത്തിലെ വലിയ ജലാശയമായ തളിപ്പറമ്പ് ആശ്രമത്ത് ചിറയ്ക്കുചുറ്റും ഇനി സൗരോർജ വിളക്കുകൾ തെളിയും. 40 വിളക്കുകളാണ് സ്ഥാപിക്കുക. ബെംഗളൂരുവിലുള്ള രാജരാജേശ്വര ഭക്ത എ.എസ്.ലക്ഷ്മി വഴിപാടായാണ് ചിറയ്ക്ക് ചുറ്റും വിളക്കുകൾ സ്ഥാപിക്കുന്നത്.

ലക്ഷ്മിയുടെ പിതാവ് ഷമരാവോയുടെ സ്മരണയ്ക്കാണിത്. വിജയ് നീലകണ്ഠന്റെ ശ്രമഫലമായാണ് ഇത്തരത്തിലൊരു പദ്ധതിക്ക് അവർ തയ്യാറായത്. ചിറയും പരിസരത്തും രാത്രിയിൽ ഇപ്പോൾ വെളിച്ചമില്ല. 21-ന്‌ രാവിലെ ഒൻപതിന് നടക്കുന്ന ചടങ്ങിൽ വിളക്കുകളുടെ സമർപ്പണം എം.വി.ഗോവിന്ദൻ എം.എൽ.എ. നിർവഹിക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!