പേരാവൂർ ടൗൺ സൗന്ദര്യവല്കരണ പ്രഖ്യാപനം നടപ്പിലാക്കണം; പേരാവൂർ പ്രസ് ക്ലബ്ബ്

Share our post

പേരാവൂർ: പേരാവൂർ ടൗൺ സൗന്ദര്യവല്കരിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ പ്രഖ്യാപനം യാഥാർഥ്യമാക്കണമെന്നും ടൗണിലെ നടപ്പാതകൾ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നും പേരാവൂർ പ്രസ് ക്ലബ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

ജില്ലയിലെ വിവിധ ടൗണുകൾ വ്യാപാരികളുടെ സഹകരണത്തോടെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗന്ദര്യവല്കരണം നടത്തിയിട്ടും പേരാവൂർ ടൗണിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ടൗണിലെ നടപ്പാതകളിലെ കയ്യേറ്റം പോലും ഒഴിപ്പിക്കാൻ പഞ്ചായത്തോ പോലീസോ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രസ് ക്ലബ് ആരോപിച്ചു.

പേരാവൂർ ടൗണിൽ നിന്ന് കുനിത്തല മുക്ക് വരെ നടപ്പാതകളില്ലാത്തതും റോഡിനിരുവശത്തും അനധികൃത പാർക്കിങ്ങ് മൂലവും വിദ്യാർഥികളടക്കം എല്ലാവരും റോഡിലൂടെ നടന്നു പോകേണ്ട അവസ്ഥക്ക് അടിയന്തര പരിഹാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ അനൂപ് നാമത്ത് അധ്യക്ഷത വഹിച്ചു. കെ.ആർ. തങ്കച്ചൻ, നിഷാദ് മണത്തണ, സജേഷ് നാമത്ത്, സവിത മനോജ്‌, നാസർ വലിയേടത്ത് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : കെ.ആർ.തങ്കച്ചൻ (പ്രസി.), നിഷാദ് മണത്തണ, സജേഷ് നാമത്ത് (വൈസ്. പ്രസി.), അനൂപ് നാമത്ത് (ജന. സെക്ര.), സജി ജോസഫ്, ധോണിഷ് ചാക്കോ (ജോ.സെക്ര.), നാസർ വലിയേടത്ത്(ട്രഷ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!