കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ താല്‍കാലിക നിയമനം

കണ്ണൂര്‍ : ഗവ. മെഡിക്കല്‍ കോളേജില്‍ ആസ്പത്രി വികസന സൊസൈറ്റിക്ക് കീഴില്‍ പെര്‍ഫ്യൂഷനിസ്റ്റ്, സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. ജനുവരി 17ന് രാവിലെ 11 മണിക്കാണ് പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലെ ഇന്റര്‍വ്യൂ. ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയാണ് യോഗ്യത. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമാണ്. ജനുവരി 19ന് രാവിലെ 11നാണ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ / അതിന് മുകളിലെ പദവിയില്‍ പൊലീസ് സേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനോ, അല്ലെങ്കില്‍ സമാന തസ്തികയില്‍ കരസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനോ ആയിരിക്കണം. പ്രായപരിധി 65 വയസ്സില്‍ താഴെ.
താല്‍പര്യമുള്ളവര്‍ അതത് തസ്തികയിലെ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ https://gmckannur.edu.in ല്‍ ലഭിക്കും. ഫോണ്‍: 0497 2882014, 2808150, 2808124.