പേരാവൂർ കൃഷിശ്രീ സെന്ററിൽ ജോലി ഒഴിവ്

പേരാവൂർ : ബ്ലോക്കിൽ ആരംഭിച്ച കൃഷിശ്രീ സെന്‍ററിൽ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ പ്രവർത്തിപ്പിക്കുവാൻ അറിയുന്നതും കാർഷിക സേവനങ്ങൾ ചെയ്യുന്നതിനും താല്പര്യമുള്ള സേവന ദാതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .
അപേക്ഷകർ ഐ.ടി.ഐ,ഐ.ടി.സി ,വി.എച്ച്. എസ്.സി അല്ലെങ്കിൽ എസ്.എസ്. എൽ.സി പാസ്സായവരും 50 വയസ്സിൽ താഴെയുള്ളവരും പേരാവൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസമുള്ളവരും ആയിരിക്കണം.താല്പര്യമുള്ളവർ അപേക്ഷകൾക്കായി ജനുവരി 30 നുള്ളിൽ കൃഷിഭവനുമായി ബന്ധപ്പെടുക.