അമേരിക്കൻ നടൻ ബിൽ ഹെയ്സ് അന്തരിച്ചു

വാഷിങ്‌ടൺ : അമേരിക്കൻ നടൻ ബിൽ ഹെയ്സ് (98) അന്തരിച്ചു. അഞ്ച് ദശാബ്ദ കാലം ഡേയ്സ് ഓഫ് ഔവർ ലെെവ്സ് സീരിസിൽ അഭിനയിച്ച നടനാണ്. വെള്ളിയാഴ്ച വീട്ടിലായിരുന്നു അന്ത്യം. നടി സൂസൻ സീഫോർത്താണ് ഭാര്യ. ഇവരും ഡേയ്സ് ഓഫ് ഔവർ ലെെവ്സ് സീരിസിൽ അഭിനയിച്ചിട്ടുണ്ട്. സംഗീതഞ്ജനായി കലാരംഗത്ത് എത്തിയ ബിൽ ഹെയ്സ് 1970ലാണ് എൻ.ബി.സി.യുടെ ഡേയ്സ് ഓഫ് ഔവർ ലെെവ്സ് സീരിസിൽ അഭിനയിച്ചു തുടങ്ങിയത്. 2023 വരെ സീരിസിൽ ഡൗഗ് വില്യംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2018ൽ ഭാര്യ സൂസനൊപ്പം എമി ലെെഫ് ടെെം അച്ചീവ്മെന്റ് അവാർഡ് പങ്കിട്ടു. മുൻ ഭാര്യ മേര ഹോബ്സിൽ അഞ്ച് മക്കളുണ്ട്.