ആദിവാസി യുവാവിനെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

എടൂർ : മുണ്ടയാംപറമ്പ് കോളനിയിലെ താമസക്കാരൻ ബാലൻ (47) നെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. എടൂർ പോസ്റ്റോഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബാലനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറളം പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂരിലേക്ക് മാറ്റി. ഭാര്യ: ഓമന. മക്കൾ: വിജേഷ്, ഗ്രീഷ്മ, രേഷ്മ, ശിശിര,അച്ചൻ ബാലൻ, അമ്മ അമ്മിണി, സഹോദരൻ ഗോപാലൻ.