Connect with us

KOOTHUPARAMBA

സൂചനാ ബോർഡുകളില്ല : ചീരാറ്റവളവിൽ അപകട ഭീതി

Published

on

Share our post

ചെറുവാഞ്ചേരി : ചെറുവാഞ്ചേരി-കൂത്തുപറമ്പ് റോഡിലെ വലിയവെളിച്ചം ഇറക്കത്തിലുള്ള ചീരാറ്റ ഹെയർപിൻ വളവ് അപകടങ്ങളുടെ പേരിൽ ചർച്ചാവിഷയമാണിന്ന്. റോഡിന്റെ കുത്തനെയുള്ള ഇറക്കവും ഹെയർപിൻ വളവുമാണ് അപകടത്തിന് പ്രധാന കാരണം. മുന്നറിയിപ്പ് ബോർഡുകളോ സൂചകങ്ങളോ ഇവിടെയില്ലെന്നതും ഇതിന് കാരണമാണ്.

വീതികുറഞ്ഞ റോഡിലെ കുത്തനെയുള്ള ഇറക്കം പരിചയമില്ലാത്ത ഡ്രൈവർമാർക്ക് ഇത്‌ വലിയ കടമ്പ തന്നെയാണ്. ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന ചരക്ക് ലോറികളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.

സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ രാത്രി ഇതുവഴി സഞ്ചരിച്ചാൽ അപകടസാധ്യത ഏറെയാണ്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ ഒരുവശം 40 മുതൽ 60 അടിയോളം താഴ്ചയുള്ള കൊക്കയാണ്.

ഒരുമീറ്റർ ഉയരത്തിൽ ഇരുമ്പ് പാളികൾകൊണ്ട് അരിക് വേലികൾ കെട്ടിയിട്ടുണ്ടെങ്കിലും അതും പൂർണ സുരക്ഷിതമല്ല. ഒരു വർഷത്തിനിടെ ഏഴുതവണ വലിയ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്‌ ഇവിടെ.

കോഴിക്കോട് ജില്ലയിലെ നാദാപുരം മുതൽ കൂത്തുപറമ്പ് മൂര്യാട് റോഡ് വരെയുള്ള കണ്ണൂർ വിമാനത്താവള റോഡാണിത്. ചീരാറ്റമുതൽ കൂത്തുപറമ്പ് മട്ടന്നൂർ റോഡ് വരെയുള്ള എട്ട് കിലോമീറ്ററിൽ ദൂരത്തിൽ മൂന്ന് കിലോമീറ്ററോളമാണ് കുത്തനെയുള്ള കയറ്റവും കൊടും വളവുകളുമുള്ളത്.

മട്ടന്നൂർ വിമാനത്താവളത്തിൽനിന്ന് കോഴിക്കോട് ജില്ലയുടെ കിഴക്കൻമേഖലകളിലേക്കുള്ള എളുപ്പമാർഗമാണിത്. വലിയവെളിച്ചം, ചെറുവാഞ്ചേരി, പാറാട് വഴി നാദാപുരം, കുറ്റ്യാടി, തൊട്ടിൽ പാലം, പേരാമ്പ്ര ഭാഗങ്ങളിലേക്കുള്ള ചരക്ക് വാഹനങ്ങൾക്ക് തലശ്ശേരി, വടകരവഴി പോകാതെ 20 കിലോ മീറ്ററിലധികം ദൂരം ലാഭിക്കാനാകും. നാലുവർഷം മുമ്പ് മെക്കാഡം ടാർചെയ്തിരുന്നു.

വലിയ വാഹനങ്ങൾപേടിക്കണം

നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ സിമന്റ്, കമ്പി പോലുള്ള ചരക്ക് കയറ്റിവരുന്ന നീളംകൂടിയ ലോറികൾ അപകടത്തിൽപ്പെടുന്നതും ഹെയർ പിൻ വളവ് കടന്നുപോകാനാകാതെ വഴിമുടക്കി നിൽക്കുന്നതും പതിവാകുകയാണ്. കഴിഞ്ഞയാഴ്ച വലിയവെളിച്ചം വളവിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. ആളപായമുണ്ടായില്ല. കൂത്തുപറമ്പ് ഭാഗത്തു നിന്ന് പാനൂരിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

രണ്ട് മാസത്തിനുള്ളിൽ നിരവധിതവണ ഇവിടെ അപകടങ്ങൾ നടന്നിട്ടുണ്ട്. റോഡ് വീതികൂട്ടി അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.


Share our post

KOOTHUPARAMBA

പാനൂരിൽ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട; ബ്രൗൺ ഷുഗറുമായി ഒരാൾ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ് : എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ എം.ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ പരിശോധനയിൽ 19.30 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാളെ പിടികൂടി. പാനൂർ മീത്തലെ വീട്ടിൽ എം. നജീബി നെയാണ് (54) അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. മുംബൈയിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ചെറു പൊതികളിലാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. പിടികൂടിയ മയക്കുമരുന്നിനു ഒരു ലക്ഷത്തിലധികം രൂപ വില വരും. 10 വർഷം വരെ കഠിന തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )പി. സി. ഷാജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് ) പി.രോഷിത്ത്, ഷാജി അളോക്കൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ജലീഷ് , കെ. എ.പ്രനിൽ കുമാർ , സി. കെ.ശജേഷ് , എം. ബീന എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത് .


Share our post
Continue Reading

KOOTHUPARAMBA

ബെംഗളുരുവിൽ യുവതിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

Published

on

Share our post

കൂത്തുപറമ്പ്: ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ മരിച്ചത്.സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭർത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാപുർ പോലീസ് കേസെടുത്തു.

വർഷങ്ങളായി ബെംഗളൂരൂവിലാണ് സ്നേഹ താമസിക്കുന്നത്. ഭർത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകൻ ശിവാങ്ങും ഇവർക്കൊപ്പമുണ്ട്. തിങ്കളാഴ്ച പുലർച്ചെ അമിതമായ ഛർദീയെ തുടർന്ന് സ്നേഹയെ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടർന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി സ്നേഹയുടെ ബന്ധുക്കളെ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ, മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ സർജാപുർ പോലീസിൽ പരാതി നൽകുകയായിരുന്നു.സ്നേഹയും ഹരിയും തമ്മിൽ ഇടയ്ക്കിടെ വാക്‌തർക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബാംഗങ്ങൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭർത്താവുമായുണ്ടായ വഴക്ക് സംബന്ധിച്ച് സ്നേഹ മരണത്തിന് തലേ ദിവസം ബന്ധുക്കളെ അറിയിച്ചിരുന്നെന്നും പറയുന്നു.

വിമുക്തഭടൻ രാജൻ ആലക്കാട്ടിന്റെയും സുലോചനയുടേയും മകളാണ് സ്നേഹ. മഡിവാള മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തിച്ച സ്നേഹയുടെ മൃതദേഹം രാവിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് സ്നേഹയുടെ ബന്ധുക്കൾ.


Share our post
Continue Reading

KOOTHUPARAMBA

തകർത്തങ്ങ്‌ പാടിപ്പറഞ്ഞ്‌ ‘കൽക്കണ്ടക്കനി’യങ്ങ്‌ വൈറൽ

Published

on

Share our post

കൂത്തുപറമ്പ്:പഠനത്തിന്റെ ഇടവേളയിൽ ആറാംക്ലാസുകാരൻ സഹപാഠികൾക്കൊപ്പം പാടിപ്പറഞ്ഞ റാപ് സോങ് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. മെരുവമ്പായി എംയുപി സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് യാസീൻ സിനോജാണ് വ്യത്യസ്ത ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയത്.‘പഠിക്കുന്നത് വല്യേതോ സ്ഥലത്താണ് ‘ എന്നു തുടങ്ങി… കൽക്കണ്ടക്കനിയേ കരളിന്റെ കഷ്‌ണേ എന്നടക്കമുള്ള 45 സെക്കന്റ് നീളുന്ന ബീവി റാപ് സോങ്ങാണ് സമൂഹ മാധ്യമത്തിൽ തരംഗമായത്. 45 സെക്കൻഡ്‌ നീളുന്ന റാപ് സംഗീതം നാലുദിവസംകൊണ്ട് കണ്ടത് എട്ടു മില്യനിലേറെ ആളുകൾ.വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ പാട്ട് ഫേയ്‌സ്ബുക്ക് പേജിൽ ഷെയർ ചെയ്‌തു. സിനോജ് പാടിയത് ക്ലാസധ്യാപിക എം ദൃശ്യയാണ് ചിത്രീകരിച്ച് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്.ടീച്ചറുടെ പ്രോത്സാഹനവും ചങ്കുകളുടെ കട്ടസപ്പോർട്ടും കൂടിയായപ്പോൾ മുഹമ്മദ് യാസീൻ സിനോജ് തകർത്തു.സഹപാഠികളായ കെകെ മുഹമ്മദ് സെയ്ൻ, സി നിസാമുദ്ദീൻ എന്നിവർ ബെഞ്ചിൽ താളം കൊട്ടി പിന്തുണ നൽകിയതോടെ പാട്ടിന്റെ ലെവൽ മാറി. ബീവി റാപ് സോങ്ങ് പാടിയ എൻ.കെ റിഷും വിദ്യാർഥികൾക്ക് പിന്തുണയുമായെത്തി. നേരത്തെ മെരുവമ്പായി എം.യു.പി സ്‌കൂളിലെ വിദ്യാർഥികളായ കെ മുഹമ്മദ് സ്വാലിഹ്,എംപി മുഹമ്മദ് സഹീദ്, മുഹമ്മദ് അഫ് ലഹ് എന്നിവർ ചേർന്ന് പാടിയ ഹിന്ദി സോങ് സ്കൂളിലെ ഇൻസ്റ്റഗ്രാം പേജിലൂടെ വൈറലായിരുന്നു. നാലുകോടിയിലേറെ പേരാണ് ആ വീഡിയോ കണ്ടത്. ദൃശ്യയായിരുന്നു ഈ വീഡിയോയും പകർത്തിയത്.


Share our post
Continue Reading

Kannur3 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur7 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur7 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR7 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY7 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala8 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY8 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala8 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala8 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala8 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!