കിഡ്സ് കായികമേള നാളെ തുടങ്ങും

ധർമശാല : അത്‌ലറ്റിക്സ് അസോസിയേഷൻ നേതൃത്വത്തിൽ കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 15-ന് തുടങ്ങും. ആന്തൂർ നഗരസഭ സ്റ്റേഡിയത്തിലാണ് മേള. 15-ന് ലെവൽ മൂന്ന് മത്സരം (10 മുതൽ 12 വയസ് വരെ), 16-ന് ലെവൽ 1, 2 (4 മുതൽ 9 വയസ് വരെ). മത്സരങ്ങൾ രാവിലെ ഒൻപതിന് തുടങ്ങും.