Kerala
വൈദ്യുതി ബില്ല് അടക്കാന്‍ മറന്നോ ? ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യൂ
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്.
കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍ നമ്പര്‍ ചേര്‍ത്താല്‍ മുന്നറിയിപ്പ് ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും.
wss.kseb.in/selfservices/registermobile എന്ന ലിങ്ക് സന്ദർശിച്ചും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സേവനം സൗജന്യമാണ്.
Kerala
മക്കള്‍ തങ്ങളെ നോക്കുന്നില്ലെങ്കില്‍, നല്‍കിയ സ്വത്തുവകകള്‍ മാതാപിതാക്കള്‍ക്ക് തിരിച്ചെടുക്കാം: മദ്രാസ് ഹൈക്കോടതി


ചെന്നൈ: മക്കളോ അടുത്ത ബന്ധുക്കളോ നോക്കുന്നില്ലെങ്കില്‍ അവര്‍ക്ക് നല്‍കിയ സ്വത്ത് അല്ലെങ്കില്‍ അവരുടെ പേരില്‍നല്‍കിയ മറ്റു ഗിഫ്റ്റ് ഡീഡുകള്‍ എന്നിവ അസാധുവാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. എസ് നാഗലക്ഷ്മി, മരുമകള്‍ മാല എന്നിവരുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, കെ രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. മകനും മരുമകളും തന്നെ പരിപാലിക്കുമെന്ന ഉറപ്പിന്റെയും സ്േനഹത്തിന്റെയും പുറത്താണ് നാഗലക്ഷ്മി മകന്‍ കേശവന്റെ പേരില്‍ ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ മകന്‍ അവരെ പരിചരിച്ചില്ല. മാത്രമല്ല, മകന്‍ മരിച്ചതിനുശേഷം മരുമകളും അവരെ അവഗണിച്ചു. തുടര്‍ന്നാണ് അവര്‍ നാഗപട്ടണം ആര്‍ഡിഒയെ സമീപിച്ചത്.കേസില്‍ മരുമകള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. 2007 ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിലെ സെക്ഷന്‍ 23(1) മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. കൈമാറ്റം ചെയ്യുന്നയാള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച്, സമ്മാനമായോ ഒത്തുതീര്‍പ്പാക്കലിലൂടെയോ സ്വത്ത് കൈമാറ്റം ചെയ്യുന്ന സാഹചര്യങ്ങളില്‍.
കൈമാറ്റം ചെയ്യുന്നയാള്‍ ഈ ബാധ്യതകള്‍ നിറവേറ്റുന്നില്ലെങ്കില്‍, കൈമാറ്റം അസാധുവാക്കാന്‍ െ്രെടബ്യൂണലില്‍ നിന്ന് ഒരു പ്രഖ്യാപനം തേടാന്‍ മുതിര്‍ന്ന പൗരന് ഓപ്ഷനുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. സ്വത്ത് കൈമാറ്റം ചെയ്യുന്നത് പലപ്പോഴും സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും പ്രേരണയാല്‍ മാത്രമാണെന്ന് നിയമം അംഗീകരിക്കുന്നു. സ്വത്ത് കൈമാറ്റം ചെയ്യാനുള്ള മുതിര്‍ന്ന പൗരന്റെ തീരുമാനം വെറും നിയമപരമായ നടപടിയല്ല, മറിച്ച് അവരുടെ വാര്‍ദ്ധക്യത്തില്‍ പരിപാലിക്കപ്പെടുമെന്ന പ്രതീക്ഷയോടെ എടുത്തതാണ്. കൈമാറ്റ രേഖയില്‍ തന്നെ അത് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍ പോലും, ഇടപാടില്‍ ഈ സ്‌നേഹവും വാല്‍സല്യവും സൂചിതമായ ഒരു വ്യവസ്ഥയായി മാറുന്നു. ട്രാന്‍സ്ഫറി വാഗ്ദാനം ചെയ്ത പരിചരണം നല്‍കുന്നില്ലെങ്കില്‍, മുതിര്‍ന്ന പൗരന് സെക്ഷന്‍ 23(1) പ്രകാരം ട്രാന്‍സ്ഫര്‍ റദ്ദാക്കാമെന്ന് ബെഞ്ച് പറഞ്ഞു. മുതിര്‍ന്ന പൗരനെ അവഗണിച്ചാല്‍, സെറ്റില്‍മെന്റ് ഡീഡോ സമ്മാനമോ അസാധുവാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
Kerala
വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി: കൊല്ലത്ത് യുവാക്കൾ അറസ്റ്റിൽ, 38 കഞ്ചാവ് ചെടികൾ കണ്ടെത്തി


കൊല്ലം : വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയ യുവാക്കൾ അറസ്റ്റിൽ. ഓച്ചിറ സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്ന് 38 കഞ്ചാവ് ചെടികളും കണ്ടെത്തി. ഇവരിൽ നിന്നും 10 കിലോ കഞ്ചാവും പിടികൂടി. മനീഷ് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് കൂട്ടുപ്രതി അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളർത്തുകയായിരുന്നു. 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. വീട്ടിൽ വളർത്തുന്ന വിദേശയിനം നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.
Kerala
വീണ്ടും കൊലപാതകം; രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി


കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടുക്കുന്ന കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു.
ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു. അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്