കൈറ്റ് വിക്ടേഴ്‌സിൽ സംസ്ഥാന സ്‌കൂൾ കലോത്സവം: 300 എപ്പിസോഡുകളായി സംപ്രേഷണം

Share our post

കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി കൈറ്റ് വിക്ടേഴ്‌സിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള 300 എപ്പിസോഡുകൾ സംപ്രേഷണം ആരംഭിക്കും. തിങ്കൾ മുതൽ എല്ലാ ദിവസവും രാത്രി എട്ടിനാണ് സംപ്രേഷണം. അരമണിക്കൂർ വിവിധയിനം കലാ പരിപാടികളും അര മണിക്കൂർ നാടകം മാത്രമായും ആണ് സംപ്രേഷണം ചെയ്യുന്നത്.

മത്സര ഇനം, വിഭാഗം, ചെസ്റ്റ് നമ്പർ, ലഭിച്ച ഗ്രേഡ് എന്നിവ ഉൾപ്പെടുത്തിയാണ് എപ്പിസോഡുകൾ തയ്യാറാക്കിയത്. പുന:സംപ്രേഷണം അടുത്ത ദിവസം രാവിലെ 6.30 മുതൽ. പ്രധാനപ്പെട്ട 18 വേദികളിൽ നിന്ന് 180 ഇനങ്ങളിൽ 11285 അംഗങ്ങൾ പങ്കെടുത്ത കലോത്സവ പരിപാടികളാണ് അടുത്ത ഒരു വർഷത്തേക്ക് തുടർച്ചയായി സംപ്രേഷണം ചെയ്യുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!