യൂത്ത് കോണ്‍ഗ്രസിന്റെ ജനകീയ സമരങ്ങളെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ

ഇരിട്ടി:പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ജനകീയ സമരങ്ങളെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മന്‍ എം. എല്‍. എ പറഞ്ഞു. സമയ ബന്ധിതമായതും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് പുന:സംഘടനാ സംവിധാനം യൂത്ത് കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ പ്രാദേശിക തലങ്ങളില്‍ ഉണ്ടാകണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ആറളം മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ചുമതലയേറ്റ അമല്‍ മാത്യു വിന്റെയും കമ്മിറ്റിയംഗങ്ങളുടെയും സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് അയൂബ് ആറളം അധ്യക്ഷ വഹിച്ചു. സണ്ണി ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂര്‍, കെ. വേലായുധന്‍, വി.ടി.തോമസ്, സാജു യോമസ്, ജെയ്‌സണ്‍ കാരക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഫര്‍സീന്‍ മജീദ്, ജോഷി പാലമാറ്റം ,ജിമ്മി അന്തിനാട്ട്,ജില്ലാ സെക്രട്ടറി നൗഫല്‍ ആറളം,നിയോജക മണ്ഡലം പ്രസിഡന്റ് നിധിന്‍ നടുവനാട്,വൈസ് പ്രസിഡന്റ് നിവില്‍ മാനുവല്‍,ടി.കെ.അബ്ദുല്‍ റഷീദ്,അരവിന്ദന്‍ അക്കാനശ്ശേരി,ഷിജി നടുപറമ്പില്‍,രജിത മവില, ലില്ലി മുരിയങ്കിരി, അലക്‌സ് ബെന്നി,ക്രിസ്റ്റി,പി.സി. സോണി തുടങ്ങിയവര്‍ സംസാരിച്ചു.