ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ട് ബസുമതി അരി

Share our post

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരി. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം.

ഇതിനെക്കുറിച്ചുള്ള പ്രഖ്യാപനപോസ്റ്റില്‍ ടേസ്റ്റ് അറ്റ്ലസ് ഇങ്ങനെ കുറിച്ചു- “ഇന്ത്യയിലും പാക്കിസ്ഥാനിലും കൃഷി ചെയ്യുന്ന ഒരു നീണ്ടതരം അരിയാണ് ബസുമതി അരി. മറ്റ് അരികളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ സ്വാദും മണവുമാണ്. ഒട്ടിപ്പിടിക്കാത്ത തരത്തിലുള്ളതാണ് ഈ അരി. കറികളുടേയും സോസുകളുടേയെല്ലാം കൂടെ കഴിക്കാന്‍ നല്ലതുമാണ്. നീളമനുസരിച്ച് അരിയുടെ ഗുണനിലവാരവും കൂടും. നേരിയ സ്വര്‍ണനിറമാണ് ഇതിനുള്ളത്.

ബസുമതിക്ക് പിന്നാലെ ഇറ്റലിയില്‍ നിന്നുള്ള അര്‍ബോറിയോ അരിയും പോര്‍ച്ചുഗലില്‍ നിന്നുള്ള കരോലിനോ അരിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. സ്‌പെയിനില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള നെല്ലിനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ള മറ്റു റാങ്കുകള്‍ നേടിയത്.ഇന്ത്യയില്‍ നിന്നുള്ള മാംഗോ ലസ്സി ‘ലോകത്തിലെ ഏറ്റവും മികച്ച പാലുത്പ്പന്ന പാനീയം’ ആയി തിരഞ്ഞെടുക്കപ്പെട്ടതായി അടുത്തിടെ ടേസ്റ്റ്അറ്റ്ലസ് പ്രഖ്യാപിച്ചിരുന്നു. ‘നിരവധി തരം ലസ്സികളില്‍, മാമ്പഴം ഉപയോഗിച്ചുള്ള ഈ ലസി രാജ്യത്തിന് പുറത്തുള്ള ഇന്ത്യന്‍ റെസ്റ്റോറന്റ് മെനുകളില്‍ ശ്രദ്ധേയമായ ഇനമാണ്.

ഇന്ത്യന്‍ ഭക്ഷണശാലകളും ടേസ്റ്റ് അറ്റ്ലസിന്റെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ‘ലോകത്തിലെ ഏറ്റവും മികച്ച 100 ലെജന്ററി റെസ്റ്റോറന്റുകള്‍’, ‘ലോകത്തിലെ ഏറ്റവും മികച്ച 100 ഐക്കോണിക് ഡെസേര്‍ട്ട് സ്ഥലങ്ങള്‍’ എന്നിവയുടെ പട്ടികയില്‍ നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!