Connect with us

Kannur

ബോധവത്കരണവും ഏശുന്നില്ല ; പണം പിടുങ്ങി പാർട് ടൈം ജോലിക്കെണി

Published

on

Share our post

കണ്ണൂർ: പൊലീസും മാധ്യമങ്ങളും നിരന്തരമായി ഓർമ്മപ്പെടുത്തുമ്പോഴും സൈബർ തട്ടിപ്പുസംഘങ്ങളുടെ കെണിയിലേക്ക് വീട്ടമ്മമാരടക്കമുള്ളവർ വൻതോതിൽ ആകർഷികപ്പെടുന്നു. കണ്ണൂരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേർ സംഘങ്ങളുടെ വലയിൽപെട്ട് പണം നഷ്ടപ്പെടുത്തിയെന്നാണ് വിവരം.നാണക്കേട് ഭയന്ന് ഇവർ പരാതി നൽകാൻ മടിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളെ വല വീശിപ്പിടിക്കാനാണ് തട്ടിപ്പ് സംഘങ്ങൾ നീക്കം നടത്തുന്നത്. ഉയർന്ന വരുമാനം ലഭിക്കുന്ന പാർട് ടൈം ജോലിയെന്ന പേരിലാണ് സന്ദേശങ്ങൾ. പ്രതിദിനം 1750 മുതൽ 3000 രൂപ വരെ സമ്പാദിക്കാമെന്ന വാഗ്ദാനത്തിലാണ് പലരും വീഴുന്നത്. ഓഹരി വിപണിയുടെ പേരിലും സമാന രീതിയിൽ തട്ടിപ്പ് സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.

 

തട്ടിപ്പിനുണ്ട് റൂട്ട് മാപ്പ്

 കമ്പനിയുടെ എച്ച്.ആർ പ്രതിനിധിയുടെ വാട്സാപ്പ് സന്ദേശം എത്തുന്നു.

 ലഘുമായ ചാറ്റിംഗിലൂടെ എളുപ്പത്തിൽ പണം ലഭിക്കാനുള്ള ടാസ്കുകൾ നൽകുന്നു

 യൂട്യൂബ് വീഡിയോകൾക്ക് ലൈക്ക് , ഹോട്ടൽ അവലോകനങ്ങൾ, ഓൺലൈൻ ഉൽപ്പന്നങ്ങൾക്ക് റേറ്റിംഗ് എന്നിവയാണ് ടാസ്കുകൾ

സ്‌ക്രീൻഷോട്ടുകൾ വാങ്ങി ടാസ്‌ക്കുകൾക്ക് 150 രൂപ വീതം പ്രതിഫലം

 മൂന്നു തവണ അക്കൗണ്ടുകളിൽ പണം എത്തുമ്പോഴേക്കും ഇരകൾ ഇതിൽ തൽപരരാകും

ടാർഗറ്റ് പൂർത്തിയാക്കാൻ ടെലിഗ്രാം ഉപയോഗിക്കാനും പ്രീപെയ്ഡ് ടാസ്‌ക്കുകൾ ഉപയോഗിക്കാനും നിർദ്ദേശം കൂടുതൽ വരുമാനം ലഭിക്കാൻ ഒന്നോ രണ്ടോ ലക്ഷം രൂപ ഇവർ നല്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം

 പണം നിക്ഷേപിക്കുന്നവർക്ക് കുറച്ച് ദിവസം ബോണസെന്ന പേരിൽ നിശ്ചിത തുക

ഒരു ഘട്ടത്തിൽ ബോണസ് നിർത്തുമ്പോൾ തട്ടിപ്പുകാരുമായി നേരിൽ സംസാരിക്കേണ്ടിവരും.

 നിക്ഷേപിച്ച തുക ആറിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്നും പണം പിൻവലിക്കാൻ കുറച്ചു തുക ആവശ്യപ്പെടും.

ഇതിനായി റിസർവ് ബാങ്ക് ഗവർണറുടേതടക്കം വ്യാജ ഉത്തരവുകൾ നൽകും

 ആവശ്യപ്പെടുന്ന തുക തട്ടിപ്പുകാർക്ക് ഇരകൾ നൽകും.

ഇര തട്ടിപ്പ് മനസിലാക്കിയെന്ന് ബോദ്ധ്യപ്പെടുമ്പോൾ അവരുമായി ആശയവിനിമയം അവസാനിപ്പിക്കും

ഷെയർ ട്രേഡിംഗ്

ഫേസ് ബുക്കിൽ ഷെയർ ട്രേഡിംഗ് വഴി കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യം നൽകി വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ ദിവസം എളയാവൂർ സ്വദേശിയായ 72 കാരന് കണ്ണൂരിൽ 26 ലക്ഷത്തിലധികം രൂപ നഷ്ടമായിരുന്നു. പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഉടനെ ഒരു കമ്പനിയുടെ വ്യാജ വാട്സ് ആപ് ഗ്രൂപ്പിലേക്ക് എത്തുകയായിരുന്നു.

റെഡിയാണ് 1930

വാട്ട്സ്ആപ്പ് ടെലഗ്രാം ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരസ്യങ്ങൾ പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് പ്രതികരിക്കാതെ അധികാരികത ഉറപ്പു വരുത്തണം.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടണം.


Share our post

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവ്വകലാശാല  പഠന വകുപ്പുകളിലെ   രണ്ടാം സെമസ്റ്റർ  ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം  ( സി. ബി. സി. എസ്. എസ്.- റെഗുലർ), മെയ്  2025    പരീക്ഷകൾക്ക്  2025 മാർച്ച് 7 മുതൽ   13   വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 13, 14 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.

പുനർ മൂല്യ നിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ  എം എ ഡിസെൻട്രലൈസഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, ഡിഗ്രി (ഏപ്രിൽ 2024),  രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്  മെഷീൻ ലേണിംഗ്, (ഏപ്രിൽ 2024)    എന്നീ പരീക്ഷകളുടെ  പുനർ മൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാര നേട്ടത്തിൽ തിളങ്ങി ജില്ലയിലെ അങ്കണവാടികൾ

Published

on

Share our post

കണ്ണൂർ: സംയോജിത ശിശുവികസന സേവന പദ്ധതിക്കു കീഴിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് വനിതാ ശിശു വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിക്ക്. മികച്ച ഹെൽപർ പുരസ്കാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ സിന്ധുലേഖയ്ക്കും കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി പി.വി.രാധാമണിക്കും ലഭിച്ചു.പരിയാരം കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ ടി.പി.പുഷ്പവല്ലി, വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണി എന്നിവർക്കാണ് വർക്കർക്കുള്ള പുരസ്കാരം. എടക്കാട് അഡീഷനിലെ കെ.ജിൻസിമോൾ ജോർജിനാണ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം.

കുണ്ടയാട് അങ്കണവാടിക്ക് ‘ഡബിൾ സന്തോഷം’

 ആദ്യം ഹെൽപർ പുരസ്കാരം, ഇപ്പോൾ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിയിലെ വർക്കർ പി.കാർത്യായനി ഇരട്ട സന്തോഷത്തിലാണ്. 2006ൽ ആണ് ഇവർക്ക് മികച്ച ഹെൽപർക്കുള്ള പുരസ്കാരം ലഭിച്ചത്. കുരുന്നുകൾക്ക് പ്രീ പ്രൈമറി പഠനവും പരിചരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുമാണ് അങ്കണവാടിക്ക് അംഗീകാരം .

സ്വന്തമായി കെട്ടിട സൗകര്യം, ബേബി ഫ്രൻഡ്‌ലി ശുചിമുറി, ഭിന്നശേഷി സൗഹൃദം, കളിസ്ഥലം, സ്വന്തമായി കൃഷി, മികച്ച പ്രീ സ്കൂൾ പ്രവർത്തനം, പരിപാടികളിൽ പൊതുജന പങ്കാളിത്തം എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കൃഷിയും മറ്റു സേവന കാര്യങ്ങളും ചെയ്യുന്നത്. വി.വി.സുനിതയാണ് ഹെൽപർ.

കരുത്താണ് ഹെൽപർമാർ

 ജില്ലയിലെ മികച്ച അങ്കണവാടി ഹെൽപർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് കെ.പി. സിന്ധുലേഖയും പി.വി.രാധാമണിയും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ ഹെൽപറാണ് കെ.പി.സിന്ധുലേഖ. 25 കൊല്ലം മുൻപ് തുടങ്ങിയ ഹെൽപർ സേവനത്തിൽ കുരുന്നുകളുടെ പരിചരണവും പോഷാഹാരവും ഉറപ്പാക്കൽ മാത്രമല്ല ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനം അടക്കമുള്ളവയിൽ സിന്ധുലേഖ കൂടെയുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പാചകം തുടങ്ങി സിന്ധുലേഖയുടെ കരവിരുതാണ് അങ്കണവാടിയിൽ കാണുക.

കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി ഹെൽപർ പി.വി.രാധാമണി 30 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ആദ്യകാലത്ത് പരിചരിച്ച കുട്ടികളുടെ മക്കൾ ഇപ്പോൾ രാധാമണിയുടെ പരിചരണത്തിലുണ്ട്. ഭർത്താവ്: കിഷോർ കുമാർ.

ആശ്രയമാണ് ഈ വർക്കർമാർ

ജില്ലയിലെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി.പുഷ്പവല്ലി പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ വർക്കറാണ്. പനങ്ങാട്ടൂർ സ്വദേശിയായ പുഷ്പവല്ലി 25 കൊല്ലമായി ജോലിയിൽ പ്രവേശിച്ചിട്ട്. ടി.വി.ജനാർദനനാണ് ഭർത്താവ്. 2 മക്കളുണ്ട്.

വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണിയാണ് പുരസ്കാരം നേടിയ മറ്റൊരു വർക്കർ. ഭർത്താവ് വാരം ഹരിതത്തിൽ എ.ഹരീശൻ. മക്കൾ കിരൺ സരീഷ്(എൻജിനീയർ അബുദബി) എ.അമൃത(നഴ്സ്, കൊച്ചി അമൃത ആശുപത്രി)

മികച്ച സൂപ്പർവൈസർ

മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജിൻസിമോൾ ജോർജ് ഐസിഡിഎസ് എടക്കാട് അഡീഷനിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ചാലക്കുന്ന് കുന്നേൽ ഹൗസിൽ വിനോദ് തോമസ്, മക്കൾ അന്ന ബ്രിജിറ്റ്, തെരേസ മരിയ.


Share our post
Continue Reading

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!