മട്ടന്നൂരിൽ ചാരായ നിർമാണത്തിനിടെ യുവാവ് പിടിയിൽ

Share our post

മട്ടന്നൂർ : 150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുമായി മുൻ അബ്കാരി കേസിലെ പ്രതിയായ ടി.ബാബു (43) എക്സൈസിന്റെ പിടിയിലായി.മട്ടന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ലോതർ.എൽ.പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരിപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) കെ.ആനന്ദകൃഷ്ണൻ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) പി.വി. വത്സൻ , വി.എൻ. സതീഷ്, പി.കെ.സജേഷ് ,സിവിൽ എക്സൈസ് ഓഫീസർ കെ.  രാഗിൽ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!