50 ലക്ഷത്തിന്റെ മെത്തഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: പയ്യാമ്പലത്ത് ബീച്ചിന് സമീപം എക്‌സൈസ് വാഹന പരിശോധനയിൽ 50 ലക്ഷം വിലവരുന്ന മെത്താഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. എടക്കാട് സ്വദേശി സി.എച്ച്. മുഹമ്മദ് ഷെരീഫി (34) നെയാണ് കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സി. ഷാബുവും സംഘവും പിടികൂടിയത്.
ബുള്ളറ്റിൽ വിൽപനയ്ക്കായി കൊണ്ടുപോകുകയായിരുന്ന 134.178 ഗ്രാം മെത്താഫെറ്റമിനാണ് പിടികൂടിയത്.ബംഗളൂരുവിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപനയ്ക്കായി എത്തിച്ചതായിരുന്നു മെത്താഫെറ്റമിൻ എന്ന് എക്‌സൈസ് പറഞ്ഞു. ഇതിന് മുമ്പും വിവിധ കേസുകളിൽ പ്രതിയാണ് പിടിയിലായ ഷെരീഫ്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.സി. ഷിബു, ആർ.പി. അബ്ദുൾ നാസർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസറായ സുജിത്ത്, സി.ഇ.ഒ വിഷ്ണു, വനിതാ സി.ഇ.ഒ പി.സീമ,എക്‌സൈസ് ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു.