Connect with us

THALASSERRY

മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഇനി ചുമർചിത്ര അഴകും

Published

on

Share our post

മാഹി: മാഹിശ്രീകൃഷ്ണ ക്ഷേത്ര ചുമരുകളിൽ ഇനി അതിമനോഹര ചുമർ ചിത്രങ്ങളും അഴകേകും. തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളെ അനുസ്മരിപ്പിച്ചുള്ള കൊത്തുപണികളും ചുമർശിൽപങ്ങളും ദാരുശിൽപങ്ങളും ഇടം കൊണ്ട മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പിറകിൽ പടിഞ്ഞാറ് ഭാഗത്തെ ചുറ്റമ്പലത്തിലാണ് അനന്തശയനവും സന്താനഗോപാലവുമടക്കമുള്ള അതിശയിപ്പിക്കുന്ന കൂറ്റൻ ചുമർചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഹൈദരബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് കലാചരിത്രത്തിൽ മാസ്റ്റർ ബിരുദവും ഗുരുവായൂരിൽ നിന്ന് ചുമർ ചിത്രകലയിൽ ദേശീയ ഡിപ്ലോമയും നേടിയ മലയാള കലാഗ്രാമത്തിലെ ചുമർ ചിത്രകലാദ്ധ്യാപകരായ കോഴിക്കോട് സ്വദേശി നിബിൻരാജും ശിഷ്യരായ ബിജിത ,സുനിൽകുമാർ , സ്വാതി, സുനയ, ശശിര , സിൽന, അമലു , ഷിങ്കിൽ എന്നിവരുമാണ് അനന്തശയനത്തിന് ജീവൻ പകർന്നത്. ഓടിട്ട പുത്തൻപുരയിൽ പാർവ്വതിയമ്മയുടെ സ്മരണയ്ക്കായി പ്രമുഖ ബിസിനസുകാരനായ മകൻ ഒ.പി.ശിവദാസും ഭാര്യ അഡ്വ.എൻ.കെ.സജ്നയും ചേർന്നാണ് ഈ ചിത്രം ക്ഷേത്രത്തിന് സമർപ്പിച്ചിട്ടുള്ളത്. ചിത്രസമർപ്പണം നാളെ നടക്കും.

 

അതുല്യം ഈ ചിത്രീകരണം

ബ്രാഹ്മണന്റെ മരിച്ചു പോയ കുട്ടികളെ തേടി കൃഷ്ണാർജുനന്മാർ വൈകുണ്ഠത്തിലെത്തുന്ന സംഭവബഹുലമായ ചിത്രീകരണമാണ് ഇവിടെ നടത്തിയിട്ടുള്ളത്. വിശ്വരൂപത്തിൽ ദേവതകളേയും ആയുധങ്ങളുമെല്ലാം ഇവിടെ കാണാം. മരിച്ച കുട്ടികൾ പാലാഴിയിൽ കുളിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയും ദർശിക്കാം. ശിരസ്സ് ലക്ഷ്മി ദേവിയുടെ മടിയിലും, പാദങ്ങൾ ഭൂമിദേവിയിലും വച്ചു കിടക്കുന്ന വിഷ്ണുവിന്റെ നാഭിയിൽ നിന്ന് വരുന്ന താമരയിൽ തെളിയുന്ന ബ്രഹ്മാവിന്റെ രൂപവും ശിവപാർവ്വതിമാർ വിഷ്ണുവിനെ തൊഴുതു നിൽക്കുന്നതും കാണാം.

സനകാദി മഹർഷിമാർ , ശിവലിംഗത്തിൽ പൂജ ചെയ്യുന്ന സൂര്യചന്ദ്രൻമാർ, ഇന്ദ്രൻ, നാരദൻ ,സരസ്വതി, ഹനുമാൻ, അശ്വിനി ദേവകൾ, ഗരുഢൻ , പതഞ്ജലി, അഗസ്ത്യൻ, യമൻ, സപ്തർഷികൾ തുടങ്ങി ഇതിഹാസ കഥയിലെ അതി ബൃഹത്തായ സംഭവങ്ങളെയാണ് പത്തടി നീളവും അഞ്ചടി ഉയരവുമുള്ള പ്രത്യേകം തയ്യാറാക്കിയ ചുമരിൽ ആലേഖനം ചെയ്തിട്ടുള്ളത്.


Share our post

THALASSERRY

കെ.എസ്.ആര്‍.ടി.സിയുടെ അവധിക്കാല ടൂര്‍ പാക്കേജ്

Published

on

Share our post

തലശ്ശേരി: തലശ്ശേരി കെ.എസ്.ആര്‍.ടി.സി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. ഏപ്രില്‍ 18, മെയ് 23 തീയതികളില്‍ ഗവി, ഏപ്രില്‍ 25 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് കൊച്ചി കപ്പല്‍ യാത്ര, മെയ് രണ്ടിന് വാഗമണ്‍ – കുമരകം, മെയ് ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം – കുടജാദ്രി – ഉഡുപ്പി, മെയ് ഒന്‍പത്, മെയ് 30 തീയതികളില്‍ നെല്ലിയാമ്പതി, മെയ് 16 ന് മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 20, മെയ് 11, മെയ് 25 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ 27, മെയ് നാല് തീയതികളില്‍ വയനാട്, മെയ് 18 ന് റാണിപുരം, മെയ് 25 ന് പൈതല്‍മല, എന്നിവിടങ്ങളിലേക്ക് ഏകദിന ടൂര്‍ പാക്കേജാണുള്ളത്.


Share our post
Continue Reading

THALASSERRY

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

Published

on

Share our post

ധര്‍മ്മടം: മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11:30 ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരായ കെ.സുധാകരന്‍, ഡോ. വി. ശിവദാസന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി എ യു പ്രൊജക്ട് ഡയറക്ടര്‍ എം. രാജേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിൽ ‘സ്വപ്നക്കൂടി’ന്റെ താക്കോൽദാനം നിർവ്വഹിച്ചു

Published

on

Share our post

തലശ്ശേരി : തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫു മായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിന്റെ താക്കോൽദാനം:കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു.സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ. പി. ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ് “സ്നേഹക്കൂട്”. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ സ്വാഗതവും, ശ്രീ. വസന്തൻ മാസ്റ്റർ, വിജു പി, അജിത് പി, ജയചന്ദ്രൻ. സി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര പരിപാടിയിൽ നന്ദി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!