കീഴ്‌പ്പള്ളി പാലേരി തെരു മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ ഉത്സവം

Share our post

ഇരിട്ടി : കീഴ്‍പ്പള്ളി പാലേരി തെരു മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ ഉത്സവം 17, 18, 19 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി സന്തോഷ് കീഴ്‌പ്പാട്ടില്ലത്തിന്റെയും മുഖ്യ കാർമികത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ 18-ന് ആരംഭിക്കും. 19-ന് സമുദായ തന്ത്രി ഡോ. വിനായക് ചന്ദ്രദീക്ഷിതരുടെ മുഖ്യകാർമികത്വത്തിൽ വിതാന പകൽവിളക്ക്, സഹസ്ര കുംഭാഭിഷേകം, തേങ്ങമുട്ടൽ എന്നീ ചടങ്ങുകളും നടക്കും.

17-ന് ഉച്ചയ്ത്ത് 12.30-ന് അന്നദാനം, 5.30-ന് കലവറ നിറക്കൽ ഘോഷയാത്ര. ഏഴിന് സാംസ്കാരിക സമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യും. 18-ന് രാവിലെ ആറിന് കലശാഭിഷേകം, വൈകീട്ട് അഞ്ചിന് താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും. ഏഴിന് സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 19-ന് ഉച്ചക്ക് ഒരുമണിക്ക് അന്നദാനം. 1.30-ന് കക്കുവ ഭഗവതിക്ക് അരിയിടൽ, രണ്ടിന് തേങ്ങമുട്ടലും വിതാന പകൽവിളക്കും. വൈകിട്ട് മൂന്നിന് ശ്രീഭൂതബലി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!