അന്തർ സർവകലാശാല കലോത്സവം; നേട്ടവുമായി കണ്ണൂർ സർവകലാശാല

കണ്ണൂർ: ആന്ധ്ര സർവകലാശാലയിൽ നടന്ന അന്തർ സർവകലാശാലാ സൗത്ത് സോൺ കലോത്സവത്തിൽ നേട്ടവുമായി കണ്ണൂർ സർവകലാശാല. പന്ത്രണ്ട് ഇനങ്ങളിലായി കലോത്സവത്തിൽ പങ്കെടുത്തപതിനാല് വിദ്യാർഥികളും ഗ്രൂപ് ഇനങ്ങളിലുൾപ്പെടെ വിജയിച്ചു.
വെസ്റ്റേൺ ഗ്രൂപ് സോങ്, ക്ലേ മോഡലിങ്ങ്, പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ് ഇംഗ്ലീഷ്, വെസ്റ്റേൺ ഇൻസ്ട്രുമെന്റ് മ്യൂസിക് എന്നിങ്ങനെ ആറ് ഇനങ്ങളിലും വിജയിച്ചാണ് പതിനാല് പേരും പഞ്ചാബിൽ നടക്കുന്ന ദേശീയ സർവകലാശാലാ കലോത്സവത്തിന് പങ്കെടുക്കാൻ യോഗ്യത നേടിയത്.
ഐറ്റങ്ങളും പങ്കെടുത്തവരുടെ പേരും: വെസ്റ്റേൺ ഗ്രൂപ് സോങ് (രണ്ടാം സ്ഥാനം): നകുൽ എസ്. കുമാർ, ആയിഷ ഹാനീം, എൽട്ടൺ ഫെർമിൻ, ദേവിക ഷാജി (എല്ലാവരും അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ്), ഹരിത രാജേഷ്, പി.വി. സയന, ചൈതന്യ മോഹൻ (മൂവരും നിർമലഗിരി കോളജ്), ജൊഹാൻ റെക്സ് (പിലാത്തറ സെന്റ് ജോസഫ് കോളജ്), കുര്യൻ ജോസഫ് (ചെർക്കള സൈനബ് മെമ്മോറിയൽ ബി.എഡ് കോളജ്), ക്ലേ മോഡലിങ് (മൂന്നാം സ്ഥാനം): പി.വി. അവിനാശ് (രാജപുരം സെന്റ് പയസ് ടെൻത്ത് കോളജ്), പെയിന്റിങ് (മൂന്നാം സ്ഥാനം): അക്ഷയ ഷമീർ (കണ്ണൂർ എസ്.എൻ കോളജ്), പോസ്റ്റർ രചന (രണ്ടാം സ്ഥാനം): അക്ഷയ ഷമീർ (കണ്ണൂർ എസ്.എൻ കോളജ്), ക്വിസ് ഇംഗ്ലീഷ് (മൂന്നാം സ്ഥാനം): കെ. നിവേദ്, അഭിനവ് മനോജ്, കെ.ടി. സഞ്ജിത്ത് (ഗവ. ബ്രണ്ണൻ കോളജ്), വെസ്റ്റേൺ ഇൻസ്ട്രുമെന്റ് മ്യൂസിക് (രണ്ടാം സ്ഥാനം): നകുൽ എസ്. കുമാർ (അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ്).