Connect with us

Kannur

കോടതി നിർമാണം കോടതി കയറി; കോടതി സമുച്ചയമെന്ന സ്വപ്നം നീളും

Published

on

Share our post

ക​ണ്ണൂ​ർ: സു​പ്രീംകോ​ട​തി ക​യ​റി​യ ക​ണ്ണൂ​ർ കോ​ട​തി കെ​ട്ടി​ട നി​ർ​മാ​ണം നി​യ​മ​ക്കു​രു​ക്കി​ലാ​യ​തോ​ടെ ജി​ല്ല ആ​സ്‍ഥാ​ന​ത്തെ കോ​ട​തി സ​മു​ച്ച​യ​മെ​ന്ന സ്വ​പ്നം നീ​ളു​ന്നു. നൂ​റ്റാ​ണ്ടി​ന്റെ ച​രി​ത്ര​മു​ള്ള കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​ൻ​സി​ഫ് കോ​ട​തി​യും കു​ടും​ബ കോ​ട​തി​യും മാ​റ്റി. അ​സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ജി​ല്ല ആ​സ്ഥാ​ന​ത്തെ കോ​ട​തി​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത്.

മു​ൻ​സി​ഫ് കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നി​ല​വി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ മീ​ഡി​യേ​ഷ​ൻ മു​റി​യി​ലാ​ണ്. കോ​ട​തി ഓ​ഫി​സ് ര​ണ്ടു കോ​ട​തി​ക​ൾ​ക്കി​ട​യി​ലെ ഇ​ട​നാ​ഴി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ൻ​സി​ഫ് കോ​ട​തി​യു​ടെ​യും കു​ടും​ബ കോ​ട​തി​യു​ടെ​യും റെ​ക്കോ​ഡ് മു​റി​ക​ൾ ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ​മാ​ർ താ​മ​സി​ച്ചി​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​റി​യി​ലാ​ണ് പോ​ക്സോ കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വി​ക​സ​ന വ​ഴി​ക​ളി​ൽ മ​റ്റ് കോ​ട​തി​ക​ളെ അ​പേ​ക്ഷി​ച്ച് ഏ​റെ പി​റ​കി​ലാ​യി​രു​ന്നു ജി​ല്ല ആ​സ്ഥാ​ന​ത്തെ കോ​ട​തി​ക​ൾ. ജു​ഡീ​ഷ്യ​റി​യു​ടെ ആ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ത​ല​ശ്ശേ​രി​ക്ക് പ​രി​ഗ​ണ​ന കി​ട്ടു​മ്പോ​ഴും ക​ണ്ണൂ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​​ത്തി​നൊ​ടു​വി​ൽ 2021ലാ​ണ് 24.55 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​റു​നി​ല കോ​ട​തി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്.

മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ മു​ൻ​കൈ​യി​ൽ 24.55 കോ​ടി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ മാ​സ്റ്റ​ർ​പ്ലാ​ൻ ഹൈ​കോ​ട​തി അം​ഗീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. ആ​റു​നി​ല കെ​ട്ടി​ടം വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ കോ​ട​തി​ക​ൾ ക​ണ്ണൂ​രി​ൽ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ട്ടു കോ​ട​തി​ക​ളാ​ണ് നി​ല​വി​ൽ ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മൂ​ന്ന് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളും ര​ണ്ട് മു​ൻ​സി​ഫ് കോ​ട​തി​ക​ളും ഒ​രു സ​ബ് കോ​ട​തി​യും കു​ടും​ബ കോ​ട​തി​യും പോ​ക്സോ കോ​ട​തി​യും. അ​ഞ്ഞൂ​റോ​ളം അ​ഭി​ഭാ​ഷ​ക​രും നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രും ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു.

നി​യ​മ​യു​ദ്ധം ഇ​ങ്ങ​നെ

ക​ണ്ണൂ​ര്‍ കോ​ട​തി സ​മു​ച്ച​യ​ത്തി​ന്റെ നി​ര്‍മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത് നി​ര്‍മ്മാ​ണ്‍ ക​ണ്‍സ്ട്ര​ക്ഷ​ന്‍സി​ന് ആ​യി​രു​ന്നു. എ​ന്നാ​ല്‍, നി​ര്‍മ്മാ​ണ്‍ ക​ണ്‍സ്ട്ര​ക്ഷ​ന്‍സ് ന​ല്‍കി​യ ക്വ​ട്ടേ​ഷ​നെ​ക്കാ​ളും ഒ​രു കോ​ടി 65 ല​ക്ഷം രൂ​പ അ​ധി​കം തു​ക ക്വോ​ട്ട് ചെ​യ്ത ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​ക്ക് ക​രാ​ര്‍ ന​ല്‍കാ​നാ​യി​രു​ന്നു കേ​ര​ള ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

ഇ​തി​നെ​തി​രെ നി​ര്‍മ്മാ​ണ്‍ ക​ണ്‍സ്ട്ര​ക്ഷ​ന്‍സ് ഉ​ട​മ ന​ല്‍കി​യ ഹ​ര​ജി​യി​യി​ൽ സു​പ്രീം കോ​ട​തി സ്റ്റേ ​ഉ​ത്ത​ര​വ് പു​റ​​പ്പെ​ടു​വി​പ്പി​ച്ചു. ഇ​തോ​ടെ നി​ർ​മാ​ണം മു​ട​ങ്ങി. ക​ണ്ണൂ​ർ ജി​ല്ല ജ​ഡ്ജി​യു​ടെ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം ക​ഴി​ഞ്ഞ ഡി​സം​ബ​ർ 13ന് ​ആ​രം​ഭി​ച്ച പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് വി​ഷ​യം വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​ത്.

ച​രി​ത്ര​മു​റ​ങ്ങു​ന്ന കെ​ട്ടി​ടം

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് 1907ൽ ​സ്ഥാ​പി​ത​മാ​യ മു​ൻ​സി​ഫ് കോ​ട​തി കെ​ട്ടി​ട​മാ​ണ് പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 116 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​പ​ര​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ്രി​ൻ​സി​പ്പ​ൽ മു​ൻ​സി​ഫ് കോ​ട​തി​യാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത്.

ക​ണ്ണൂ​രി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​മ്പ് മ​ട്ട​ന്നൂ​രി​ന​ടു​ത്ത ചാ​വ​ശ്ശേ​രി​യി​ലാ​ണ് ആ​ദ്യം പ്ര​വ​ർ​ത്തി​ച്ച​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ണ്ണൂ​രി​ൽ ഒ​രു മു​ൻ​സി​ഫ് കോ​ട​തി മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 1962ലു​ള്ള​താ​ണ് സ​ബ് കോ​ട​തി എ​ന്ന ആ​വ​ശ്യം. 2012ലാ​ണ് സ​ബ് കോ​ട​തി നി​ല​വി​ൽ വ​ന്ന​ത്. 2005ൽ ​കു​ടും​ബ കോ​ട​തി​യും 2022ൽ ​പോ​ക്‌​സോ കോ​ട​തി​യും സ്ഥാ​പി​ച്ചു.


Share our post

Kannur

കണ്ണൂർ ജില്ലയിൽ വിവിധ അധ്യാപക ഒഴിവ്

Published

on

Share our post

കണ്ണൂർ: ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അവസരം.ജോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ 50 വരെ പ്രായം ഉള്ളവർക്കാണ് അവസരം.പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ 12ന് മുമ്പ് ഹാജരാകണം.


Share our post
Continue Reading

Kannur

കണ്ണൂർ സർവ്വകലാശാലാ വാർത്തകൾ

Published

on

Share our post

കണ്ണൂർ :സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് (സി ബി സി എസ് എസ്സ് ) റഗുലർ/ സപ്പ്ളിമെന്ററി, നവംബർ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.പുനർമൂല്യനിർണയം സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 12/03/25 വരെ അപേക്ഷിക്കാം.

സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ മാത്തമാറ്റിക്കൽ  സയൻസ്‌ വിഭാഗത്തിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 3-3-2025 രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവിയുടെ ഓഫീസിൽ നേരിട്ട് ഹാജരാക്കണം.ഫോൺ:  9446477054.

പുനർമൂല്യ നിർണ്ണയ ഫലം

വിദൂര വിദ്യാഭ്യാസം – മൂന്നാം വർഷ ബിരുദ (മാർച്ച് 2024) പരീക്ഷകളുടെ  പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്

Published

on

Share our post

കണ്ണൂർ: പുഴാതിയിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ് കണ്ണാടിപ്പറമ്പ് സ്വദേശി മുസ്തഫയെയാണ് അറസ്റ്റ് ചെയ്ത‌ത്‌. പുഴാതി സ്വദേശിയെ പിന്തുടർന്ന് രണ്ടേകാൽ പവന്റെ മാല കവരുകയായിരുന്നു.വളപട്ടണം എസ് എച്ച് ഒ കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ്, എസ് ഐ ടി എം വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ്പ്രതിയെ വീട്ടിൽ വെച്ച് പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!