കണ്ണൂർ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മിഷന്‍ ശക്തി പദ്ധതി നടപ്പാക്കുന്നതിന് ഡിസ്‌ക്ട്രിറ്റ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിലേക്ക് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബിരുദം (സോഷ്യല്‍ സയന്‍സ്/ ലൈഫ് സയന്‍സ്/ ന്യൂട്രീഷ്യന്‍/മെഡിസിന്‍/ ഹെല്‍ത്ത് മാനേജ്‌മെന്റ്/ സോഷ്യല്‍ വര്‍ക്ക്/ റൂറല്‍ മാനേജ്‌മെന്റ് എന്നിവ അഭികാമ്യം). മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായ പരിധി 40 വയസ്സ് വരെ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 20ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അപേക്ഷിക്കുക. വിലാസം: ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ 670002. ഫോണ്‍: 0497 2700708.