എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന 134.178 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. എടക്കാട് കുറുവ പാലത്തിന് സമീപം സബീന മൻസിലിൽ സി.എച്ച്.മുഹമ്മദ് ഷരീഫി (34) നെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്‍ മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പയ്യാമ്പലം റോഡിൽ വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ മുഹമ്മദ് ഷരീഫിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ. കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ കെ.സി.ഷിബു, ആർ.പി.അബ്ദുൾ നാസർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി.സുജിത്ത്, ഇ.ഒ.വിഷ്ണു, വനിതാ സി.ഇ.ഒ. പി.സീമ, ഡ്രൈവർ സോൾദേവ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.