വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനം;കേരളത്തിന് സുപ്രീംകോടതി നോട്ടീസ്
വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2011ലെ പി.എസ്.എസി ലിസ്റ്റ് പ്രകാരം നാല് പേരുടെ നിയമനം നടത്താനായിരുന്നു ഉത്തരവ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കോടതി വിധി വന്നത്.
പൊതുവിദ്യാഭ്യാസ പ്രിന്‍സപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, ഡയറക്ടര്‍ ഷാനവാസ് ഐഎഎസ്, വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്ര വ്യാസ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനം ലഭിക്കാത്തതിനതിരെ ഉദ്യോഗാര്‍ത്ഥികളായ പി.അവിനാശ് ,പി.ആര്‍ റാലി , ജോണ്‍സണ്‍ ഇവി,എം. ഷീമ എന്നിവരാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഇവര്‍ക്കു വേണ്ടി അഭിഭാഷകനായ ദിലീപ് പുളക്കോട്ട് ഹാജരായി.