ഇരിട്ടി എം.ജി കോളേജിൽ സയൻസ് ക്വിസ് മത്സരങ്ങൾ നാളെ

ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ജെയ്സ് ടോം മെമ്മോറിയൽ സയൻസ് ക്വിസ് മത്സരങ്ങൾ ശനിയാഴ്ച നടക്കും. എം.ജി കോളേജിലെ 2004- 2007 ബാച്ചിലെ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയിസ് ടോമിൻ്റെ സ്മരണാർത്ഥമാണ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റും ഫിസിക്സ് പൂർവ്വ വിദ്യാർത്ഥികളും സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം നടക്കുക . മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 13ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 7907144929 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.