കേളകം സെയ്ൻ്റ് തോമസ് എച്ച്.എസ്.എസ് വജ്രജൂബിലി ഉദ്ഘാടനം ഇന്ന്

കേളകം : സെയ്ൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച 10-ന് മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്‌ച വിളംബര ഘോഷയാത്ര നടത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനം നേടിയ കെ.എ. ദീപകിനെ അനുമോദിച്ചു. ഘോഷയാത്രയ്ക്ക് പ്രഥമാധ്യാപകൻ എം.വി. മാത്യു, പി.ജെ. വിജി, സുനിത വാത്യാട്ട്, ജോണി പാമ്പാടി, ടോമി പുളിക്കക്കണ്ടം തുടങ്ങിയവർ നേതൃത്വം നൽകി.