കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
* തീയതി പുതുക്കി നിശ്ചയിച്ചു: 15-ന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ ബിടെക് മെക്കാനിക്കൽ എൻജിനിയറിങ് (സപ്ലിമെന്ററി -മേഴ്‌സി ചാൻസ്) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 18-ലേക്ക് പുന:ക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
* പുതുക്കിയ ടൈംടേബിൾ: അഫിലിയേറ്റഡ് കോളേജ്, സെന്ററുകളിലെ ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററി -മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഒക്ടോബർ 2023 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
* പരീക്ഷാ വിജ്ഞാപനം: ഒന്നാം സെമസ്റ്റർ പിജിഡിസിപി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകൾക്ക് 17.01.2024 മുതൽ 19.01.2024 വരെ പിഴ ഇല്ലാതെയും 20.01.2024 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം.
* ഒന്നാം സെമസ്റ്റർ പിജിഡിഎൽഡി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകൾക്ക് 23.01.2024 മുതൽ 25.01.2024 വരെ പിഴ ഇല്ലാതെയും 29.01.2024 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.