Connect with us

Kerala

വാഹനമിടിച്ച് നിർത്താതെ പോയാൽ ഇനി പഴയപോലെയാകില്ല ശിക്ഷ

Published

on

Share our post

രാജ്യത്ത് 1860 ലെ പീനൽ കോഡിന് (IPC)പകരം ഭാരതീയ ന്യായ സംഹിത (BNS) 2023 നടപ്പിൽ വരുകയാണ്. ചില നിയമങ്ങൾക്കും ശിക്ഷയ്ക്കും കാതലായ മാറ്റമുണ്ട്. അതിൽ ഒന്നാണ് വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയും പരിക്കേറ്റയാൾ മരിക്കുകയും ചെയ്താൽ ഉണ്ടാകുന്ന കുറ്റം.

നിലവിലുള്ള ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 304 എ പ്രകാരം അശ്രദ്ധ മൂലം മരണമുണ്ടാക്കിയാൽ രണ്ടുവർഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

എന്നാൽ പുതിയ നിയമത്തിൽ ഇതേ കുറ്റത്തിന് [106(1)] അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാം. ജാമ്യം ലഭിക്കുന്ന കുറ്റം തന്നെയാണ് പുതിയ നിയമത്തിലും. അതേസമയം അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ച വാഹനമിടിച്ച് ആൾ മരിക്കുകയും അക്കാര്യം ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാതിരിക്കുകയും ചെയ്താൽ ജാമ്യം ലഭിക്കാത്ത കുറ്റമാണ് [106(2)]. പത്തുവർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റവുമാകും.

വാഹനാപകട മരണം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജനക്കൂട്ട ആക്രമണങ്ങൾ ഭയന്ന് വാഹനം നിർത്താതെ പോകുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. പുതിയ നിയമത്തിൽ എപ്രകാരമാണ് അറിയിക്കേണ്ടത് എന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമല്ല എന്നും, ഇത്രയും കർക്കശമായ ശിക്ഷ ഉണ്ടാകുന്ന ഈ വകുപ്പ് നടപ്പിലാക്കരുത് എന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാതലത്തിൽ തന്നെ വാഹന യൂണിയനുകൾ സമരം നടത്തുകയും നിയമം പ്രവർത്തികമാക്കുന്നതിന് മുമ്പ് തുടർച്ചർച്ചകൾ ഉണ്ടാകുമെന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.


Share our post

Kerala

മക്കള്‍ തങ്ങളെ നോക്കുന്നില്ലെങ്കില്‍, നല്‍കിയ സ്വത്തുവകകള്‍ മാതാപിതാക്കള്‍ക്ക് തിരിച്ചെടുക്കാം: മദ്രാസ് ഹൈക്കോടതി

Published

on

Share our post

ചെന്നൈ: മക്കളോ അടുത്ത ബന്ധുക്കളോ നോക്കുന്നില്ലെങ്കില്‍ അവര്‍ക്ക് നല്‍കിയ സ്വത്ത് അല്ലെങ്കില്‍ അവരുടെ പേരില്‍നല്‍കിയ മറ്റു ഗിഫ്റ്റ് ഡീഡുകള്‍ എന്നിവ അസാധുവാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. എസ് നാഗലക്ഷ്മി, മരുമകള്‍ മാല എന്നിവരുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, കെ രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. മകനും മരുമകളും തന്നെ പരിപാലിക്കുമെന്ന ഉറപ്പിന്റെയും സ്േനഹത്തിന്റെയും പുറത്താണ് നാഗലക്ഷ്മി മകന്‍ കേശവന്റെ പേരില്‍ ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ മകന്‍ അവരെ പരിചരിച്ചില്ല. മാത്രമല്ല, മകന്‍ മരിച്ചതിനുശേഷം മരുമകളും അവരെ അവഗണിച്ചു. തുടര്‍ന്നാണ് അവര്‍ നാഗപട്ടണം ആര്‍ഡിഒയെ സമീപിച്ചത്.കേസില്‍ മരുമകള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. 2007 ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിലെ സെക്ഷന്‍ 23(1) മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. കൈമാറ്റം ചെയ്യുന്നയാള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച്, സമ്മാനമായോ ഒത്തുതീര്‍പ്പാക്കലിലൂടെയോ സ്വത്ത് കൈമാറ്റം ചെയ്യുന്ന സാഹചര്യങ്ങളില്‍.

കൈമാറ്റം ചെയ്യുന്നയാള്‍ ഈ ബാധ്യതകള്‍ നിറവേറ്റുന്നില്ലെങ്കില്‍, കൈമാറ്റം അസാധുവാക്കാന്‍ െ്രെടബ്യൂണലില്‍ നിന്ന് ഒരു പ്രഖ്യാപനം തേടാന്‍ മുതിര്‍ന്ന പൗരന് ഓപ്ഷനുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. സ്വത്ത് കൈമാറ്റം ചെയ്യുന്നത് പലപ്പോഴും സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും പ്രേരണയാല്‍ മാത്രമാണെന്ന് നിയമം അംഗീകരിക്കുന്നു. സ്വത്ത് കൈമാറ്റം ചെയ്യാനുള്ള മുതിര്‍ന്ന പൗരന്റെ തീരുമാനം വെറും നിയമപരമായ നടപടിയല്ല, മറിച്ച് അവരുടെ വാര്‍ദ്ധക്യത്തില്‍ പരിപാലിക്കപ്പെടുമെന്ന പ്രതീക്ഷയോടെ എടുത്തതാണ്. കൈമാറ്റ രേഖയില്‍ തന്നെ അത് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍ പോലും, ഇടപാടില്‍ ഈ സ്‌നേഹവും വാല്‍സല്യവും സൂചിതമായ ഒരു വ്യവസ്ഥയായി മാറുന്നു. ട്രാന്‍സ്ഫറി വാഗ്ദാനം ചെയ്ത പരിചരണം നല്‍കുന്നില്ലെങ്കില്‍, മുതിര്‍ന്ന പൗരന് സെക്ഷന്‍ 23(1) പ്രകാരം ട്രാന്‍സ്ഫര്‍ റദ്ദാക്കാമെന്ന് ബെഞ്ച് പറഞ്ഞു. മുതിര്‍ന്ന പൗരനെ അവഗണിച്ചാല്‍, സെറ്റില്‍മെന്റ് ഡീഡോ സമ്മാനമോ അസാധുവാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.


Share our post
Continue Reading

Kerala

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി: കൊല്ലത്ത് യുവാക്കൾ അറസ്റ്റിൽ, 38 കഞ്ചാവ് ചെടികൾ കണ്ടെത്തി

Published

on

Share our post

കൊല്ലം : വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയ യുവാക്കൾ അറസ്റ്റിൽ. ഓച്ചിറ സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്ന് 38 കഞ്ചാവ് ചെടികളും കണ്ടെത്തി. ഇവരിൽ നിന്നും 10 കിലോ കഞ്ചാവും പിടികൂടി. മനീഷ് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് കൂട്ടുപ്രതി അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളർത്തുകയായിരുന്നു. 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. വീട്ടിൽ വള‍ർത്തുന്ന വിദേശയിനം നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.


Share our post
Continue Reading

Kerala

വീണ്ടും കൊലപാതകം; രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

Published

on

Share our post

കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടുക്കുന്ന കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു.

ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു. അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056


Share our post
Continue Reading

Trending

error: Content is protected !!