2024 ൽ വീട് പണിയുന്നവർക്ക് ചില ആശയങ്ങൾ
- പ്ലാനിങ് ഘട്ടത്തിൽത്തന്നെ ‘ഫാന്റസിയുടെ പുറത്ത്’ ഉൾക്കൊള്ളിച്ച ഇടങ്ങൾ ആവശ്യമുണ്ടോ എന്ന് പലവട്ടം ഇരുത്തിചിന്തിക്കുക.
- ചതുരശ്രയടി കുറച്ചാൽ ബജറ്റും കൈപ്പിടിയിൽ ഒതുക്കാനാകും.
- അത്യാവശ്യം സ്ഥലമുണ്ടെങ്കിൽ ലളിതമായി ഒരുനില വീട് പണിയുക.
- അകത്താണ് വീട്- പുറംകാഴ്ച ഭംഗിയാക്കാൻ ഒരുപാട് കാശ് കളയാതെ ജീവനുള്ള, ഹൃദ്യമായ അകത്തളങ്ങൾക്ക് പണം ചെലവഴിക്കുക. അതേസമയം ആഡംബരത്തിന്റെ അതിപ്രസരം കഴിയുമെങ്കിൽ ഒഴിവാക്കുക.
- വീടുകൾ വയോജന സൗഹൃദമാകണം. കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയിൽ പ്രായമായവർക്ക് പിടിച്ചു നടക്കാൻ ഹാൻഡിലുകൾ വയ്ക്കുന്നത് ഉപകരിക്കും. കാശുണ്ടെങ്കിൽ ലിഫ്റ്റിന് പ്ലാനിങ് ഘട്ടത്തിൽ പ്രൊവിഷൻ ഇടണം.
ഇതിന്റെയെല്ലാം സംഗ്രഹം ഇങ്ങനെയാണ്- പണ്ട് രസതന്ത്രം സിനിമയിൽ ലാലേട്ടൻ പറഞ്ഞപോലെ നമ്മൾ ഒരു വീട് പണിയുമ്പോൾ, ആ വീട് നമ്മെ ആഗ്രഹിക്കുന്നുണ്ടോ എന്നുകൂടി നോക്കണം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ‘കൊക്കിലൊതുങ്ങാത്ത വീട്’ പണിത് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കരുത് എന്നതാണ് പരമപ്രധാനം. കാരണം സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാനുള്ളതാണ് വീട്.