പേരാവൂര്‍ താലൂക്കാസ്പത്രിയോടുള്ള അവഗണന;ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപവാസ സമരം ചൊവ്വാഴ്ച

പേരാവൂര്‍: മൂന്ന് വർഷം മുൻപ് തറക്കല്ലിട്ട പേരാവൂര്‍ താലൂക്കാസ്പത്രി കെട്ടിടനിർമാണം ഉടന്‍ ആരംഭിക്കാനും ഡോക്ടര്‍മാരുടെ ഒഴിവ് നികത്താനും പൊട്ടിപൊളിഞ്ഞ ആസ്പത്രി റോഡ് ഗതാഗത യോഗ്യമാക്കാനുമാവശ്യപ്പെട്ട് പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പേരാവൂര്‍ ടൗണില്‍ ചൊവ്വാഴ്ച ഉപവാസ സമരം നടത്തും. താലൂക്കാസ്പത്രിയോട് കേരള സര്‍ക്കാരും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തും നടത്തുന്ന അനീതിക്കും അവഗണനക്കുമെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ബൈജു വര്‍ഗ്ഗീസ്, പി.സി. രാമകൃഷ്ണന്‍ ,സുദീപ് ജെയിംസ്, പൂക്കോത്ത് അബൂബക്കര്‍ ,ജോസ് നടപ്പുറം,ശശി തുണ്ടിത്തറ,സി. സുഭാഷ്,പി.പി.മുസ്തഫ, ഷെഫീര്‍ ചെക്യാട്ട്, സന്തോഷ് മണ്ണാര്‍കുളം, സണ്ണി വേലിക്കകത്ത് , ചാക്കോ തൈക്കുന്നേല്‍, സുരേഷ് ചാലാറത്ത് , സണ്ണി മേച്ചേരി, ഗിരീഷ് കുമാര്‍ എന്നിവർ സംസാരിച്ചു.