കണ്ണൂരിന്റെ മണ്ണിലൂടെ ഗാന്ധിജി കടന്നുപോയിട്ട് തൊണ്ണൂറാണ്ട്

ഗുരുവായൂർ മേഖലയിലെ പരിപാടികൾക്കും ഫണ്ട് പിരിവിനും ശേഷം സന്ധ്യയോടെ ഗാന്ധിജി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി. ഒാരോ സ്റ്റേഷനിലും തടിച്ചുകൂടിയവരിൽനിന്ന് ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിച്ചായിരുന്നു യാത്ര.
കണ്ണൂരിൽ സ്വാമി ആനന്ദതീർഥൻ, പോത്തേരി മാധവൻ നായർ, സാമുവൽ ആറോൺ, ഗ്രേസി ആറോൺ, മഞ്ജുനാഥ റാവു, എ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ദാസപ്പ കമ്മത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെ കർസൻദാസ് പുരുഷോത്തം സേട്ടിന്റെ ‘നന്ദഭവൻ’ എന്ന ബംഗ്ലാവിലായിരുന്നു താമസം.