ആറളം വില്ലേജ് ഡിജിറ്റൽ റീസർവ്വെ കരട് വിജ്ഞാപനം നിലവിൽ വന്നു

ഇരിട്ടി: ആറളം വില്ലേജിലെ ഡിജിറ്റൽ റീസർവ്വെ നടപടികൾ പൂർത്തിയായി. സർവ്വേ കുറ്റമറ്റതും പരാതികൾ പരിഹരിക്കുന്നതിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി കരട് (9\2) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എന്റെ ഭൂമി (entebhoomi.kerala.gov.in ) പോർട്ടലിലും ആറളം ക്യാമ്പ് ഓഫീസിലും ജനങ്ങൾക്ക് രേഖകൾ പരിശോധിച്ച് പരാതികൾ പരിഹരിക്കാൻ കഴിയും.ഓരോ വാർഡിലും രണ്ട് ദിവസം വീതം പ്രത്യേകം ക്യാമ്പുകൾ ഒരുക്കുന്നുണ്ട്. ഒരു മാസമാണ് കരട് വിജ്ഞാപനത്തിന്റെ കാലാവധി. പൊതുജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ഹെഡ് സർവ്വെയർ കെ.സി. ഗംഗാധരൻ അറിയിച്ചു.