മലയോര ജനതക്ക് ഭീഷണിയായ വന്യജീവി ശല്യത്തിനെതിരെ നടപടി വേണം ; കേളകം പ്രസ് ഫോറം

കേളകം: കേളകം പ്രസ് ഫോറം മീഡിയ സെന്റർ ജനറൽ ബോഡി യോഗം നടത്തി. മലയോര ജനതയുടെ ജീവിതത്തിനും നിലനിൽപിനും ഭീഷണിയായ വന്യജീവി ശല്യം തടയാൻ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.കെ.എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജോയി ജോസഫ്, എം.ജെ.റോബിൻ,സജീവ് നായർ, എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : കെ.എം. അബ്ദുൽ അസീസ് (പ്രസി.), എം.ജെ. റോബിൻ (ജനറൽ സെക്രട്ടറി), ജോയി ജോസഫ് (ഖജാ.), സജീവ് നായർ (ഓഫീസ് സെക്രട്ടറി).