Connect with us

Kannur

രജിസ്ട്രേഷൻ വകുപ്പിനെ ഡിജിറ്റൽവത്കരിക്കും മ്യൂസിയങ്ങൾ സന്ദർശക സൗഹൃദമാക്കും:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Published

on

Share our post

കണ്ണൂർ:സംസ്ഥാനത്തെ മ്യൂസിയങ്ങൾ സന്ദർശക സൗഹൃദമാക്കുമെന്നും ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മ്യൂസിയങ്ങളെ വിപുലപ്പെടുത്തി ടൂറിസം ഭൂപടത്തിന്റെ ഭാഗമാക്കും. മ്യൂസിയങ്ങളിൽ എന്തൊക്കയുണ്ടെന്ന് ജനങ്ങൾക്ക് ധാരണയില്ലാത്തതിന് പരിഹാരമുണ്ടാക്കുമെന്നും കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു.ജില്ലാ ഹെറിറ്റേജ് സെന്ററുകൾക്ക് സ്ഥലം ലഭ്യമായാൽ അതിന്റെ പ്രവൃത്തി തുടങ്ങും. ജില്ലയിൽ കൂത്തുപറമ്പിലാണ് ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുന്നത്.

കണ്ണൂർ കോട്ടയിൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര ആർക്കിയോളജി വകുപ്പുമായി നിരവധി തവണ ബന്ധപ്പെട്ടു. കേന്ദ്രം അനുമതി നൽകിയില്ല. അവർ സ്വന്തം നിലയിൽ ഒന്നും ചെയ്യുന്നുമില്ല. എങ്കിലും കോട്ടയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഇടപെടും. 150 വർഷം പഴക്കമുള്ള സെൻട്രൽ ജയിലിലെ രേഖകൾ സംരക്ഷിക്കാൻ വേണ്ടത് ചെയ്യും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള പുരാരേഖകൾ കമ്യൂണിറ്റി ആർക്കൈവ്‌സ് പദ്ധതി വഴി സംരക്ഷിക്കും.

കണ്ണൂർ സയൻസ് പാർക്കിലെ ആർക്കൈവൽ ഗ്യാലറി നവീകരിക്കും.എ.കെ.ജി മ്യൂസിയം, വള്ളോപ്പള്ളി മ്യൂസിയം ,തെയ്യം മ്യൂസിയം , പുരാരേഖപൈതൃക പഠനകേന്ദ്രം തുടങ്ങിയ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കും. കൈത്തറി മ്യൂസിയം വിപുലപ്പെടുത്തും. ഇന്ന വകുപ്പ് വേണമെന്ന ആവശ്യം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. കണ്ണൂരിന്റെ ജനപ്രതിനിധി എന്ന നിലയിൽ ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമായ നടപടികളും ഇടപെടലുകളും ഉണ്ടാകും.

പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ .വിജേഷ് , ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.

രജിസ്ട്രേഷനിൽ ലക്ഷ്യത്തോടടുക്കുന്നു

ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട 5822 കോടി വരുമാനത്തിൽ 3731 കോടി രൂപ നിലവിൽ നേടിക്കഴിഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിനെ വേഗത്തിൽ ഡിജിറ്റൽവത്ക്കരിമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം കൂടുതൽ സേവനങ്ങൾ ഓൺലൈനാവും. രജിസ്‌ട്രേഷൻ സർക്കാരിന് നികുതി ലഭ്യമാക്കുന്നതിൽ സുപ്രധാന വകുപ്പാണ്. സർക്കാരിന്റെവരുമാനത്തിൽ രണ്ടാം സ്ഥാനത്താണ് രജിസ്‌ട്രേഷൻ വകുപ്പ്.


Share our post

Kannur

അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പിടികൂടി

Published

on

Share our post

കണ്ണൂർ: അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പോലീസ് പിടികൂടി. പുലര്‍ച്ചെ 2.45 നാണ് കണ്ണൂർ പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ എല്‍ 07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്. നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തളിപ്പറമ്പ് എസ്ഐ എന്‍.പി പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് ഡ്രൈവര്‍ വിനീഷും എസ്ഐയോടൊപ്പം ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍

Published

on

Share our post

കണ്ണൂർ: കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ സ്വദേശിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതിക വർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ് ഏജൻസി വഴി ദീപയെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചത്. ആദ്യം നല്ല രീതിയില്‍ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റുകയും പിന്നീട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മാലകവരുകയുമായിരുന്നു. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിൽ വിവിധ അധ്യാപക ഒഴിവ്

Published

on

Share our post

കണ്ണൂർ: ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അവസരം.ജോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ 50 വരെ പ്രായം ഉള്ളവർക്കാണ് അവസരം.പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ 12ന് മുമ്പ് ഹാജരാകണം.


Share our post
Continue Reading

Trending

error: Content is protected !!