ധീരജവാൻ അനിൽകുമാറിന്റെ ഓർമദിനത്തിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ മുരിങ്ങോടിയിൽ

Share our post

പേരാവൂർ: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാൻ നായക്അനിൽ കുമാറിന്റെ ( സേനാ മെഡൽ ) ഓർമ്മദിനത്തിൽ വീട്ടിൽ ജനുവരി 11ന് രാവിലെ ഒൻപതിന് പുഷ്പാർച്ചന, ഫോട്ടോ അനാച്ഛാദനം, അനുസ്മരണം, വിമുക്ത ഭടന്മാരെ ആദരിക്കൽ എന്നിവ നടക്കും.അനുസ്മരണ സമ്മേളനം കമാൻഡിങ്ങ് ഓഫീസർ കേണൽ നവീൻ ഡി ബെൻജിത്ത് ഉദ്ഘാടനം ചെയ്യും.

ഓർമ്മ ദിനത്തോടനുബന്ധിച്ചു കണ്ണൂർ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മുരിങ്ങോടി വായന ശാലയിൽ രാവിലെ പത്തിന് സൗജന്യ നേത്ര പരിശോധന ക്യാമ്പും നടക്കും.അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തിന്റെയുംവിവേകാനന്ദ മുരിങ്ങോടിയുടെയും ആഭിമുഖ്യത്തിലാണ് ചടങ്ങ്. നേത്ര പരിശോധന വിവരങ്ങൾക്ക്: 97442 61555,9400798454.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!