Connect with us

Kerala

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

Published

on

Share our post

കോയമ്പത്തൂർ: ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്–വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം.

2008-ല്‍ പുറത്തിറങ്ങിയ ‘കണിച്ചുകുളങ്ങരയില്‍ സി.ബി.ഐ‘യാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കുസൃതിക്കാറ്റ്, ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.

കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്‌ക്ക് മാറ്റി സംവിധാനം ചെയ്തു. ‘ഒച്ച്’ എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു.


Share our post

Kerala

തോൽപ്പെട്ടിയിൽ രണ്ട് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിൽ; കാറും കസ്റ്റഡിയിൽ

Published

on

Share our post

മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെങ്കള സ്വദേശി കെ.എം ജാബിര്‍ (33), മൂളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (39) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും 6.987 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കിയ കാരൻസ് കാറും മയക്കുമരുന്ന് വില്‍പ്പനക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ജാബിര്‍ നേരത്തെയും മയക്കുമരുന്ന് കൈവശം വെച്ച കേസിലെ പ്രതി ആയിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

മയക്കുമരുന്നിനെതിരായി ഓപ്പറേഷന്‍ ‘ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി മാനന്തവാടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശിയും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ മറ്റുള്ള കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു. മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഉമ്മര്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ പി. കെ ചന്തു, മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാന്വല്‍ ജിംസണ്‍, അരുണ്‍ കൃഷ്ണന്‍, എം. അര്‍ജുന്‍, സ്റ്റാലിന്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.


Share our post
Continue Reading

Kerala

വാതുവെപ്പ് ആപ്പുകള്‍ക്ക് പരസ്യം നല്‍കല്‍; പ്രകാശ് രാജ് ഉള്‍പ്പെടെ 24 സെലിബ്രറ്റികള്‍ക്കെതിരേ കേസ്

Published

on

Share our post

ഹൈദരാബാദ്: വാതുവെപ്പ് ആപ്പ് പരസ്യങ്ങളുടെ പേരില്‍ പ്രകാശ് രാജ് ഉള്‍പ്പെടെ 24 സെലിബ്രറ്റികള്‍ക്കെതിരേ കേസ്. നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചതിനാണ് കേസ്. വ്യവസായി ഫണീന്ദ്ര ശര്‍മ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തെലങ്കാനയില്‍ പോലിസ് കേസ് നേരിടുന്ന 25 സെലിബ്രിറ്റികളില്‍ പ്രശസ്ത നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുമുണ്ട്. പ്രണീത, നിധി അഗര്‍വാള്‍, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, സാ പ്രിയ്, വിഷ്ണു, പത്മാവതി, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നിവരാണ് മറ്റുള്ളവര്‍ സെലിബ്രിറ്റികളുടെയും സ്വാധീനമുള്ളവരുടെയും സഹായത്തോടെ സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ ഈ പ്ലാറ്റ്ഫോമുകള്‍ അവരുടെ ആപ്പുകളും വെബ്സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്നും ഈ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.


Share our post
Continue Reading

Kerala

ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയിൽ

Published

on

Share our post

കൊണ്ടോട്ടി: കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തി. അസം സ്വദേശി അഹദുൽ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽസാറിനെ അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറയുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി നാട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. അഹദുൽ ഇസ്‌ലാമും ഗുൽജാർ ഹുസൈനും കഴിഞ്ഞ ദിവസം രാത്രി പണത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അഹദുൽ റോഡിലൂടെ നടന്നുപോയത്. ഓട്ടോയിലെത്തിയ പ്രതി യുവാവിനെ പിറകിലൂടെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!