Kannur
ഡ്രൈവർമാരേ സൂക്ഷിച്ചോളൂ, കണ്ണൂർ ജില്ലയിൽ 19 സ്ഥലത്ത് കെണിയുണ്ട്
കണ്ണൂർ: സംസ്ഥാനപാതയിലും ദേശീയപാതയിലുമായി ജില്ലയിൽ 19 റോഡുകൾ സ്ഥിരം അപകട മേഖലയുണ്ടെന്നു കണ്ടെത്തൽ. ഗതാഗതവകുപ്പിനു വേണ്ടി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ (നാറ്റ്പാക്ക്) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സംസ്ഥാന പാതയിൽ പത്തും ദേശീയപാതയിൽ ഒൻപതും റോഡുകളാണ് സ്ഥിരം അപകട കേന്ദ്രങ്ങൾ. ഈ റോഡുകളിലായി 137 കിലോമീറ്റർ ദൂരമാണ് സ്ഥിരം അപകട കേന്ദ്രം. ദേശീയപാതയിൽ 63.9 കിലോമീറ്ററും സംസ്ഥാന പാതയിൽ 73.1 കിലോമീറ്ററുമാണ് അപകട മേഖല.
അപകടം കൂടുതൽ വൈകിട്ട് 6നും 9നും ഇടയ്ക്ക് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നതു വൈകിട്ട് 6നും 9നും ഇടയ്ക്ക്. ഏകദേശം 21 ശതമാനത്തിലധികം അപകടങ്ങൾ. അപകടമരണങ്ങളും ഈ സമയത്താണു കൂടുതൽ. ഏറ്റവും കൂടുതൽ അപകടങ്ങളിൽപ്പെടുന്നവർ ബൈക്ക് യാത്രികരാണ്.
ആകെ റിപ്പോർട്ട് ചെയ്ത അപകടങ്ങളിൽ മൂന്നിലൊന്നിലും ഉൾപ്പെട്ടത് ബൈക്ക് യാത്രികരാണ്. സാധാരണ വാഹന ഗതാഗതത്തേക്കാൾ 25 ശതമാനത്തിലധികമാണ് വൈകിട്ട് 6 മുതൽ 9 വരെയുള്ള സമയത്ത്. അതിൽത്തന്നെ തിരക്ക് ഏറ്റവും കൂടുതലുണ്ടാകുക 7 മുതൽ 7.30 വരെയാണ്. വീടുകളിലേക്കു മടങ്ങാനുള്ള തിരക്കിലായിരിക്കും പലരും റോഡിലേക്കിറങ്ങുന്നത്.
സ്വാഭാവികമായും വണ്ടിയുടെ വേഗം കൂടും. വാഹനമോടിക്കുന്നവർക്കു കാഴ്ച വളരെ പ്രധാനപ്പെട്ടതാണ്. സന്ധ്യാസമയത്ത് സ്വാഭാവികമായ സൂര്യപ്രകാശത്തിന്റെ അളവു കുറഞ്ഞിരിക്കും. വാഹനത്തിന്റെ ലൈറ്റാകട്ടെ നല്ല തീവ്രതയിൽ ലഭിക്കുകയുമില്ല. അതുകൊണ്ടു തന്നെ, കാഴ്ച മങ്ങി അപകടങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്.
അപകട മേഖല: ദേശീയപാതയും ദൂരവും കിലോമീറ്ററിൽ
∙കല്യാശേരി –താണ ജംക്ഷൻ– (12.80)
∙മേലെചൊവ്വ– ചാല– 5
∙ കുറ്റിക്കോൽ പാലം– കല്യാശേരി –5.10
∙കോരൻ പീടിക– കുറ്റിക്കോൽ 8.80
∙കരിവെള്ളൂർ– കുഞ്ഞിമംഗലം 10.20
∙ ഏഴിലോട്– എംമ്പേറ്റ് 8.20
∙ പുന്നോൽ –ഉസ്സൻമൊട്ട– ന്യൂമാഹി 1.80
∙ ചാല ബൈപാസ് ജംക്ഷൻ– മുഴപ്പിലങ്ങാട് 6.70
∙ മുഴപ്പിലങ്ങാട് റെയിൽവേ പാലം– തലശ്ശേരി 6.10
സംസ്ഥാന പാത:
∙ 21–ാം മൈൽ– മട്ടന്നൂർ– ഇരിട്ടി ജംക്ഷൻ– 8.6
∙ കോട്ടയംപൊയിൽ– മെരുവെമ്പാലി പുതിയ പാലം– 9.10
∙ മമ്പറം പാലം– കൂത്തുപറമ്പ് ജംക്ഷൻ– 7.40
∙ തലശ്ശേരി –പുതിയ എരഞ്ഞോളി പാലം– 2.60
∙ ചോനാടം– കോട്ടയം പൊയിൽ– 4.50
∙ പാട്യം– പൂക്കോം– 7.90
∙ ചിറവക്ക്– പൊക്കുണ്ട്– 8.70
∙ കാടാച്ചിറ– പെരളശേരി 5
∙ ഉരുവച്ചാൽ– ചാവശേരി– 8.3
∙ ആലക്കോട്– നടുവിൽ ബസ് സ്റ്റാൻഡ്– 11.
Kannur
കണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
കണ്ണൂർ: നഗരത്തിനടുത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. താണ കരുവള്ളിക്കാവ് റോഡിനടുത്ത കെട്ടിടത്തിലെ സ്റ്റെയർകേസിനടുത്തായാണ് പശ്ചിമ ബംഗാൾ ജയ്പാൽഗുഡി സ്വദേശി പ്രസൻജിത്ത് പോൾ(42) എന്ന ലിറ്റൻ പോളിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിനടുത്താണ് യുവാവിനെ കണ്ടെത്തിയത്. മരണത്തിൽ സംശയം ഉയരുന്നുണ്ട്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി മുതൽ യുവാവിനെ അവിടെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Kannur
ഫ്രഷാണ്, ഫ്രഷ് വണ്ടിയിൽ നല്ല മീനെത്തും
കണ്ണൂർ: ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന് തുടക്കമിട്ട് ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമത്തിൽ ഇലക്ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്ക് നിരത്തിലിറങ്ങും. കേന്ദ്ര, സംസ്ഥാന ഫിഷറീസ് വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ഓട്ടോ വിതരണം ചെയ്യുന്നത്. കേരളത്തിൽ കൊല്ലം ജില്ലയിൽമാത്രമാണ് ഇലക്ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്കുള്ളത്. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും ആധുനികവൽക്കരിക്കാനാണ് ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ് വില്ലേജ് ഒരുങ്ങുന്നത്. തലശേരി നഗരസഭയുടെ ഏഴ് വാർഡുകളുൾപ്പെടുന്നതാണ് ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമം. പദ്ധതിയിൽ 7.19 കോടിയുടെ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. തെരഞ്ഞെടുത്ത അഞ്ച് മത്സ്യവിൽപനക്കാർക്ക് ഇലക്ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്ക് നൽകുന്ന പദ്ധതിക്ക് 39 ലക്ഷമാണ് ചെലവിടുന്നത്. മത്സ്യകച്ചവടക്കാർക്ക് വീടുകളിൽചെന്ന് വിൽപ്പന നടത്താനാണ് ഓട്ടോ നൽകുന്നത്.
മത്സ്യവും മത്സ്യഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും സംഭരിക്കാനുമുള്ള സൗകര്യം ഓട്ടോയിലുണ്ടാവും. ഓർഡറുകൾ സ്വീകരിക്കാനും ബിൽ പ്രിന്റ് ചെയ്യാനുമുള്ള ആപ്പും സജ്ജമാക്കും. സ്റ്റോക്കിലുള്ള ഇനങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാകും. കിയോസ്കിൽ മത്സ്യം പ്രദർശിപ്പിക്കാനും മുറിക്കാനും വൃത്തിയാക്കാനും പ്രത്യേകം ഇടമുണ്ടാകും. 100 ലിറ്ററിന്റെ ശുദ്ധജലടാങ്കും 80 ലിറ്ററിന്റെ മലിനജലടാങ്കും ഓട്ടോയിലുണ്ടാകും. മൂന്ന് കിലോ വോൾട്ട് ജനറേറ്ററും കിയോസ്കിൽ ഘടിപ്പിച്ചിട്ടുണ്ട്. ഗുണഭോക്താക്കളായ മത്സ്യവിൽപ്പനക്കാർക്ക് കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ പരിശീലനം നൽകും. ഓട്ടോ ചാർജിങ്ങ്, മത്സ്യപരിപാലനം, ശുചിത്വം, പാക്കിങ്, വിപണനം എന്നീ വിഷയങ്ങളിലും പരിശീലനം നൽകും. മാർച്ചിന് മുമ്പ് ഓട്ടോ ഗുണഭോക്താക്കൾക്ക് കൈമാറും. ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ് വില്ലേജ് പദ്ധതിയുടെ ഭാഗമായി തലായി ഫിഷിങ് ഹാർബറിന് സമീപം ആധുനികസൗകര്യങ്ങളുള്ള മത്സ്യമാർക്കറ്റും സജ്ജീകരിക്കുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ മോഡേൺ ഫിഷിങ് വില്ലേജ് പൂർത്തിയാകും.
Kannur
ഉത്സവമേളവുമായി അണ്ടലൂരിൽ മൺകലങ്ങളെത്തി
പിണറായി:വീടുപെയിന്റടിക്കലും പറമ്പും പരിസരവും വൃത്തിയാക്കലുമായി അണ്ടലൂർ കാവ് തിറമഹോത്സവത്തിനായി ധർമടം ഗ്രാമത്തിൽ ഒരുക്കങ്ങൾ തകൃതിയായി. അണ്ടലൂർ കാവ് പരിസരത്ത് ഉത്സവവരവറിയിച്ച് പതിവ് തെറ്റാതെ മൺകലങ്ങളുമായി വിൽപ്പനക്കാരെത്തി. ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടത്തെ വീടുകളിൽ ഉപയോഗിക്കുക. വർഷങ്ങളായി അണ്ടലൂർക്കാവിലെ തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്ന പാലക്കാട്, വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ് ഇത്തവണയും മൺപാത്ര വിൽപ്പനയ്ക്കെത്തിയത്. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 10 മുതൽ 600 രൂപവരെയാണ് വില. വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനയ്ക്കുണ്ട്. സ്റ്റീൽ പാത്രങ്ങളുടെ കടന്നുകയറ്റം കച്ചവടത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് മൺപാത്ര വിൽപ്പനയ്ക്കെത്തിയ കമല പറയുന്നു. പുതുതലമുറ ഈ രംഗത്തേക്ക് കടന്നു വരാത്തതും ഉൽപ്പാദന സാമഗ്രികൾ കിട്ടാത്തതും പ്രതിസന്ധിയാണെന്നും ഇവർ പറയുന്നു. കമലമ്മ, മണികണ്ഠൻ തുടങ്ങിയ പതിനഞ്ചോളം തൊഴിലാളികളാണ് മൺപാത്ര വിൽപ്പനയ്ക്ക് എത്തിയത്. തുടർച്ചയായ പത്തൊമ്പതാമത്തെ വർഷമാണ് ഇവർ മൺചട്ടി വിൽപ്പനയ്ക്കായി അണ്ടലൂരിലെത്തുന്നത്. അണ്ടലൂരിലെ ജനങ്ങളുമായി നല്ല സൗഹൃദവും ഇവർ കാത്തുസൂക്ഷിക്കുന്നു. ഫെബ്രുവരി 13 മുതൽ 19വരെയാണ് അണ്ടലൂർ കാവിൽ ഉത്സവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു