പൊതുസ്ഥലത്ത് മാലിന്യം കത്തിച്ച ഹോട്ടലുടമയിൽ നിന്ന് പിഴ ഈടാക്കി

Share our post

കണ്ണൂര്‍ :പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ -സ്മാര്‍ട്ട് വഴി കേരളത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഹോട്ടല്‍ ഉടമയില്‍ നിന്ന് 25,000രൂപ പിഴയിടാക്കി.കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നൈറ്റ് സ്‌ക്വാഡാണ് നടപടി സ്വീകരിച്ചത്.

പയ്യാമ്പലം അസറ്റ് ഹോമിലെ യുണൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിലെ പ്ലാസ്റ്റിക് കടലാസ് മാലിന്യങ്ങളാണ് ജനവാസ മേഖലയില്‍ കൂട്ടിയിട്ട് കത്തിച്ചത് . സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. അനുഷ്‌ക, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.ഹംസ സി. ആര്‍.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നൈറ്റ് സ്‌ക്വാഡാണ് നടപടി എടുത്തത്. പൊതുസ്ഥലത്തെ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും കത്തിക്കുന്നവര്‍ക്കെതിരെയും ഇത്തരത്തിലുള്ള കര്‍ശന നിയമനടപടി ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!