Connect with us

Kerala

എഴുത്തുകാരൻ ജോസഫ് വൈറ്റില അന്തരിച്ചു

Published

on

Share our post

കൊച്ചി : പ്രശസ്ത നോവലിസ്റ്റും പത്രാധിപരുമായിരുന്ന ജോസഫ് വൈറ്റില (84) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. മൃതദേഹം തൈക്കുടത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേൽ പള്ളി സെമത്തേരിയിൽ സംസ്കരിക്കും.

2012-ൽ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. വിക്ടർ ലീനസുമായി ചേർന്ന് ‘ദൃൂതി’ എന്ന സാഹിത്യ പ്രസിദ്ധീകരണം തുടങ്ങിക്കൊണ്ടാണ് പത്രപ്രവർത്തനത്തിലേക്ക് കടന്നത്. സമയം മാസികയുടെ പത്രാധിപരായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. 

രണ്ടു നാടകങ്ങളും തിരക്കഥകളും ഉൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ രചിച്ചിട്ടുണ്ട്. ആദ്യമായി 18-ാം വയസ്സിൽ ചരമ വാർഷികം എന്ന കൃതി പ്രസിദ്ധീകരിച്ചു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പീഡിതരുടെ സങ്കീർത്തനം എന്നിവ പ്രധാന രചനകളാണ്. സ്വാമി നിർമ്മലാനന്ദന്റെ ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളിൽ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്. നവദർശന എന്ന പേരിൽ നാടക ട്രൂപ്പ് തുടങ്ങിയിരുന്നു. വിജയ കരോട്ടിൽ സംവിധാനം നിർവഹിച്ച ചെമ്മീൻകെട്ട് എന്ന ചലച്ചിത്രത്തിന് തിരക്കഥ രചിച്ചു. പിന്നീട് സിബി മലയിൽ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. പി.ജെ. ആന്റണിയുടെ ജീവിതകഥയെ ആസ്പദമാക്കി കാർട്ടൂണിസ്റ്റ് ജോഷി ജോർജുമായി ചേർന്ന് ഭരതനടനം എന്ന നോവൽ എഴുതി. കമ്പക്കല്ല് എന്ന മറ്റൊരു നോവലും ഇരുവരും ചേർന്ന് എഴുതിയിട്ടുണ്ട്. 

ഭാര്യ: എലിസബത്ത്, മക്കൾ: ദീപ,ജോൺ വില്യം, അപർണ.


Share our post

Kerala

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ തമ്മിൽ വെടിവെപ്പ്: ഒരാൾ മരിച്ചു

Published

on

Share our post

പാറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു. ഒരാൾ മരിച്ചു. നിത്യാനന്ദയുടെ സഹോദരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുണ്ടായ ത‍ർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ജഗത്പൂരിലെ ഇവരുടെ ഗ്രാമത്തിൽ വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരൻ മറ്റേയാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർത്തു എന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് ഇടയാക്കിയ സഹോദരൻ ജയജിത്തും അമ്മ ഹിനാ ദേവിയും വെടിയുണ്ടയേറ്റ് ആശുപത്രിയിലാണ്.


Share our post
Continue Reading

Kerala

വന്യജീവി ആക്രമണത്തിൽ 230 പേർ മരിച്ചു

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടക്ക് ആന ,കടുവ ,കാട്ടുപന്നി, കാട്ടുപോത്ത് ,പാമ്പ് അടക്കമുള്ള ജീവികളുടെ ആക്രമണത്തിൽ 230 പേർ മരണപ്പെട്ടതായി വനംവകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. 4313 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്ന് 2020 മുതൽ 2024 വരെ കാലത്ത് 33784 അപേക്ഷകളിൽ 55.84 കോടി രൂപ അനുവദിച്ചതായും ഇതിൽ 90% തുകയും വിതരണം ചെയ്തിട്ടുള്ളതായും വനം വകുപ്പ് മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

വാഗമണ്‍ പാരാഗ്ലൈഡിങ് മത്സരങ്ങള്‍ക്ക് തുടക്കമായി

Published

on

Share our post

വാഗമണ്‍: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് മത്സരങ്ങള്‍ക്ക് തുടക്കമായി. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരങ്ങള്‍ സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് ഫ്‌ളാഗ് ഓഫ് ചെയ്തു.ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 11 വിദേശരാജ്യങ്ങളില്‍നിന്ന് 49 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 15 വിദേശതാരങ്ങളും മത്സരിക്കുന്നുണ്ട്. ശനിയാഴ്ച സമാപന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കും. വാഗമണില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 3000 അടി ഉയരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും അനുയോജ്യമാണ്. കാലാവസ്ഥ പ്രതികൂലമായാല്‍ 23 വരെ മത്സരങ്ങള്‍ നീളും. ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വണ്‍ അഡ്വഞ്ചര്‍ പ്രതിനിധി വിനില്‍ തോമസ്, കോഴ്‌സ് ഡയറക്ടര്‍ വിജയ് സോണി തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!