മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ മെഡിസെപ്പില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് സര്‍ക്കാർ

തിരുവനന്തപുരം : മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവരെ മെഡിസെപ് പരിരക്ഷയില്‍നിന്ന് ഓഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിവരവകാശ രേഖയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള ധാരണപ്രകാരം മദ്യമോ സമാനവസ്തുക്കളോ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവരെ പ്രമീയം അടക്കുന്നതില്‍ നിന്ന് ഒഴിവാക്കാനും കഴിയില്ല. ഷൊര്‍ണുര്‍ സ്വദേശി കെ.കെ. അശോകന്‍ നല്‍കിയ വിവരവാകാശ അപേക്ഷയ്ക്കാണ് ധനകാര്യ (ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) വകുപ്പിന്റെ മറുപടി.