India
വിട ‘കൈസർ’: ഫുട്ബോൾ ഇതിഹാസം ബെക്കൻബോവർ അന്തരിച്ചു

ബർലിൻ : ഇതിഹാസം മറഞ്ഞു. ‘കൈസർ’ എന്ന വിളിപ്പേരിൽ വിശ്വഫുട്‌ബോളിൽ നിറഞ്ഞ അനശ്വര പ്രതിരോധക്കാരൻ ഫ്രാൻസ് ബെക്കൻബോവർ വിടവാങ്ങി. 78-ാംവയസ്സിൽ, ഉറക്കത്തിലായിരുന്നു മരണം. ജർമനിക്കൊപ്പം കളിക്കാരനായും പരിശീലകനായും ലോകകപ്പുയർത്തിയിട്ടുണ്ട്. അത്രതന്നെ ബാലൻ ഡി ഓറും നേടി. മികച്ച കളിക്കാരനുള്ള ഈ നേട്ടം സ്വന്തമാക്കിയ ചരിത്രത്തിലെ ഏക പ്രതിരോധക്കാരനാണ്.
ജർമൻ ഫുട്‌ബോളിന്റെ മുഖമായിരുന്നു ബെക്കൻബോവർ. 1965ലായിരുന്നു അരങ്ങേറ്റം. കളത്തിൽ തുടക്കകാലം മധ്യനിരക്കാരന്റെ വേഷമായിരുന്നു. പിന്നീട് ചുവടുമാറ്റി. അത്യുഗ്രൻ പ്രതിരോധക്കാരനായി വളർന്നു. ആധുനിക ഫുട്‌ബോളിലെ ‘സ്വീപ്പർ’ കളിശൈലിയുടെ ഉടമയായി. ജർമൻ പ്രതിരോധഹൃദയത്തിൽ ബെക്കൻബോവർ അണിനിരന്നപ്പോൾ എതിരാളികൾ നിഷ്‌പ്രഭമായി. ഏത് കിടയറ്റ മുന്നേറ്റക്കാരനും ആ ബൂട്ടുകളെ ഭയന്നു.
മ്യൂണിക്കിലെ ഗിസ്‌ലിങ്ങിൽ 1945ലായിരുന്നു ജനനം. ആറാംവയസ്സിൽ നാട്ടിലെ മുൻകെൻ വോൻ ക്ലബ്ബിലെത്തി. 1959 മുതൽ ബയേൺ മ്യൂണിക്കിന്റെ അക്കാദമിയിൽ. 1964ൽ 19–-ാംവയസ്സിലായിരുന്നു സീനിയർ അരങ്ങേറ്റം. ആദ്യം മുന്നേറ്റക്കാരന്റെയും വിങ്ങറുടെയും മധ്യനിരക്കാരന്റെയുമെല്ലാം വേഷമണിഞ്ഞാണ് പ്രതിരോധത്തിൽ സ്ഥാനമുറപ്പിച്ചത്. ജർമനിയിൽ രണ്ടാംനിര ടീമായ ബയേണിനെ ഒന്നാംനിരയിൽ എത്തിച്ചു. 1969ൽ ക്യാപ്‌റ്റനായി ആദ്യ ലീഗ് കിരീടവും സമ്മാനിച്ചു.
1965ലായിരുന്നു ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം, സ്വീഡനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ. പിന്നീടങ്ങോട്ട് ജർമനിയുടെ സുവർണകാലമായിരുന്നു. 1972ൽ യൂറോ കപ്പ് ചൂടി. പിന്നാലെ 1974ൽ നാട്ടിൽ ബെക്കൻബോവറും സംഘവും കപ്പുയർത്തി. വിഖ്യാതതാരം യോഹാൻ ക്രൈഫിന്റെ നെതർലൻഡ്‌സിനെ 2–-1ന് തോൽപ്പിച്ചായിരുന്നു നേട്ടം. 1972ലും 76ലും ബാലൻ ഡി ഓർ തേടിയെത്തി. ജർമനിക്കായി 103 മത്സരങ്ങളിലിറങ്ങി, 13 ഗോളടിച്ചു. ബയേൺ മ്യൂണിക്കിനൊപ്പം യൂറോപ്യൻ ലീഗ് കിരീടം ഉൾപ്പെടെ ഉയർത്തി. ബയേണിനായി 583 തവണ പന്തുതട്ടി. അവിടെയും താരമായും കോച്ചായും ലീഗ് ജേതാവായി.
1983ലാണ് കളി മതിയാക്കിയത്. തൊട്ടടുത്ത വർഷം പരിശീലകന്റെ വേഷത്തിൽ. 1986 ലോകകപ്പിൽ റണ്ണറപ്പാക്കി. 1990ൽ ജർമനിയെ മൂന്നാംതവണയും ലോകചാമ്പ്യൻമാരാക്കി. ബ്രസീലിന്റെ മരിയോ സഗല്ലോയും ഫ്രാൻസിന്റെ ദിദിയെർ ദെഷാംപ്‌സുംമാത്രമാണ് കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ മറ്റാളുകൾ. രണ്ടായിരത്തിനുശേഷം ഫുട്‌ബോൾ ഭരണസമിതിയിലേക്ക് ചുവടുമാറ്റിയ ബെക്കൻബോവറിന് പിഴച്ചു. ലോകകപ്പ് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഫിഫയുടെ വിലക്ക് ഏറ്റുവാങ്ങി.
India
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
India
ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദേശിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്