Connect with us

Kerala

ഫാക്ടിൽ ടെക്നീഷ്യൻ: 56 ഒഴിവുകൾ 

Published

on

Share our post

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ, വിവിധ തസ്‌തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ടെക്നീഷ്യൻ (പ്രോസസ്), ഒഴിവുകൾ 56 (ജനറൽ 2), ഒ.ബി.സി നോൺ ക്രീമിലെയർ 18, പട്ടികവർഗം 8, ശമ്പളനിരക്ക് 23350-115000 രൂപ. യോഗ്യത: ബി.എസ്.സി (കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി) അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമയും (കെമിക്കൽ എൻജിനീയറിങ്/ടെക്നോളജി/പെട്രോ കെമിക്കൽ ടെക്നോളജി) നിർദിഷ്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും. പട്ടികവർഗ വിഭാഗത്തിന് പ്രവൃത്തി പരിചയമില്ലെങ്കിലും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാഫീസ് 590 രൂപ. എസ്.സി.എസ്.ടി, പി.ഡബ്ല്യൂബിഡി, വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. കൊച്ചിയിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് സെലക്ഷൻ.

മറ്റു തസ്‌തികകൾ: സീനിയർ മാനേജർ (എച്ച്.ആർ ആൻഡ് അഡ്‌മിനിസ്ട്രേഷൻ) ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ ആൻഡ് അഡ്‌മിനിസ്ട്രേഷൻ) ഒഴിവ് 3, (ജനറൽ), സീനിയർ/ഡെപ്യൂട്ടി മാനേജർ (കോഓപറേറ്റ് കമ്യൂണിക്കേഷൻസ്) 1 (ജനറൽ), അസിസ്റ്റൻ്റ് മാനേജർ (ആർ.ആന്റ്.ഡി) 1 (ജനറൽ), അസിസ്റ്റൻ്റ് മാനേജർ (ഇൻഡസ്ട്രിയൽ എൻജിനീയറിങ്) 1 (ജനറൽ). യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ ഉൾപ്പെടെയുള്ള റിക്രൂട്ട്മെൻ്റ് വിജ്ഞാപനം www.fact.co.in ൽ ലഭിക്കും. മാനേജീരിയൽ തസ്‌തികകൾക്ക് അപേക്ഷാഫീസ് 1180 രൂപയാണ്. ഓൺലൈനായി ജനുവരി 23വരെ അപേക്ഷിക്കാം.


Share our post

Kerala

ഐ.ഐ.എസ്.ടി.യില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പി.ജി

Published

on

Share our post

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി. -വലിയമല, തിരുവനന്തപുരം) സ്‌പോണ്‍സേഡ് വിഭാഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് (എം.ടെക്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാം നടത്തുന്ന വകുപ്പുകള്‍/പ്രോഗ്രാമുകള്‍

* എയ്റോസ്പെയ്സ് എന്‍ജിനിയറിങ്: തെര്‍മല്‍ ആന്‍ഡ് പ്രൊപ്പല്‍ഷന്‍, എയ്റോഡൈനാമിക്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് മെക്കാനിക്‌സ്, സ്ട്രക്‌ചേഴ്‌സ് ആന്‍ഡ് ഡിസൈന്‍, മാനുഫാക്ചറിങ് ടെക്‌നോളജി.

* ഏവിയോണിക്‌സ്: ആര്‍.എഫ്. ആന്‍ഡ് മൈക്രോവേവ് എന്‍ജിനിയറിങ്, ഡിജിറ്റല്‍ സിഗ്‌നല്‍ പ്രൊസസിങ്, വി.എല്‍.എസ്.ഐ. ആന്‍ഡ് മൈക്രോ സിസ്റ്റംസ്, കണ്‍ട്രോള്‍ സിസ്റ്റംസ്, പവര്‍ ഇലക്ട്രോണിക്‌സ്

* മാത്തമാറ്റിക്‌സ്: മെഷീന്‍ ലേണിങ് ആന്‍ഡ് കംപ്യൂട്ടിങ്

* കെമിസ്ട്രി: മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി

* ഫിസിക്‌സ്: ഒപ്റ്റിക്കല്‍ എന്‍ജിനിയറിങ്, ക്വാണ്ടം ടെക്‌നോളജി

* എര്‍ത്ത് ആന്‍ഡ് സ്പെയ്സ് സയന്‍സസ്: എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്

പ്രോഗ്രാമിനനുസരിച്ച് നിശ്ചിത ബ്രാഞ്ചില്‍/വിഷയത്തില്‍ ബി.ഇ./ബി.ടെക്./മാസ്റ്റര്‍ ഓഫ് സയന്‍സ്/തത്തുല്യയോഗ്യത കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്/സി.ജി.പി.എ. 6.5 നേടിയിരിക്കണം (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം/6.0 സി.ജി.പി.എ.). കൂടുതല്‍ വിവരങ്ങള്‍ക്ക് www.iist.ac.in/spotlight ലെ വിജ്ഞാപനം കാണുക. അപേക്ഷ admission.iist.ac.in/ വഴി മാര്‍ച്ച് 17-ന് 11.59 വരെ നല്‍കാം.


Share our post
Continue Reading

Kerala

മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍.സി ബുക്കുകള്‍ ഡിജിറ്റലാകും; പ്രത്യേക നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍

Published

on

Share our post

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍.സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാഹന്‍ വെബ്‌സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍.സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നല്‍കുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളില്‍ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നല്‍കേണ്ടതെന്നും ഓണ്‍ലൈന വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; വടകരയിൽ പരാതികളുടെ എണ്ണം 100 കവിഞ്ഞു

Published

on

Share our post

വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വടകരയില്‍ പരാതികളുടെ എണ്ണം 100 കവിഞ്ഞു. 102 കേസുകളിലായി 9 കോടിയില്‍ പരം രൂപ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം.ഇതില്‍ 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.അന്വേഷണം പുരോഗമിക്കുകയാണ്. അപ്പോളോ ജ്വല്ലറിയില്‍ അപ്പോളോ ഗോള്‍ഡ്, ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വടകര പൊലീസ് ഇതിനകം 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ നഷ്ടമായതായാണ് വിവരം. ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നു. ഇതോടെ പലരും കൂടുതല്‍ പണം നിക്ഷേപിച്ചു.ജ്വല്ലറി ഉടമകളുടെ മറ്റ് സ്ഥാപനങ്ങളില്‍ നിക്ഷേപ നടത്തിയവരുമുണ്ട്. പ്രതികളില്‍ ചിലര്‍ പ്രമുഖര്‍ വിദേശകടന്നതായും സൂചനയുണ്ട്. ഭൂമി വിറ്റും മക്കളെ വിവാഹം ചെയ്ത് അയക്കാനുമായി സ്വരൂപിച്ച പണം നഷ്ടപെട്ടവരാണ് കൂടുതല്‍. നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന ഉറപ്പില്‍ പരാതിയുമായി  മുന്നോട്ട് പോകാതെ നില്‍ക്കുന്നവരും നിരവധിയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!