‘മാനവം 24’ മട്ടന്നൂർ ഫെസ്റ്റ് 25 മുതൽ

മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ സി.ഡി.എസ് സഹകരണത്തോടെ 25 മുതൽ 28 വരെ മട്ടന്നൂർ ഐ.ബി പരിസരത്ത് ‘മാനവം 24’ മട്ടന്നൂർ ഫെസ്റ്റ് സംഘടിപ്പിക്കും.
കുടുംബശ്രീ കലാമേള, പ്രതിഭാ സംഗമം, വയോജനമേള, വനിതാ സാഹിത്യോത്സവം, അങ്കണവാടി കുട്ടികളുടെ കലോത്സവം, ബാലസഭാ കലോത്സവം, ഇശൽ നൈറ്റ്, നൃത്തസന്ധ്യ, സാംസ്കാരിക സമ്മേളനം, പുസ്തകോത്സവം, വ്യാപാരോത്സവം, ഭിന്നശേഷി മേള, കവിയരങ്ങ് തുടങ്ങി വിവിധ പരിപാടികൾ നാല് ദിവസങ്ങളിലായി നടക്കും.