കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് നവീകരണം; വിവിധ വിഭാഗങ്ങൾ അടച്ചിടും

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നവീകരണ പ്രവൃത്തികൾക്കായി പല വിഭാഗങ്ങളും അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. മാർച്ച് 31-ന് മുൻപായി നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതിനാലാണിത്. ഓപ്പറേഷൻ തിയേറ്ററുകൾ, അത്യാഹിതവിഭാഗം, വിവിധ ഐ.സി.യു. വിഭാഗങ്ങൾ എന്നിവ നവീകരണത്തിനായി അടച്ചിടേണ്ട അവസ്ഥയാണ്. ഇതിന് ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. രാഷ്ട്രീയ കക്ഷികളുടെ വിപുലമായ ആലോചനായോഗം വിളിച്ചുകൂട്ടിയായിരിക്കും ഇക്കാര്യങ്ങൾ നടപ്പാക്കുകയെന്ന് അറിയുന്നു. കാർഡിയോളജി വിഭാഗത്തിലെ ഐ.സി.യു.വിൽ അനുഭവപ്പെട്ട മഴവെള്ളച്ചോർച്ച ഉൾപ്പെടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പരിഹരിക്കേണ്ടതുണ്ട്.