ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം; നടപടി ക്രമങ്ങള്‍ ലഘൂകരിച്ചു

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വേണ്ടി വൈദ്യുതി സൗജന്യമായി നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിച്ച് കെ.എസ്.ഇ.ബി. നേരത്തെ ആനുകൂല്യം ലഭിക്കാന്‍ 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണമായിരുന്നു. ഇനി മുതല്‍ വെള്ള കടലാസില്‍ നല്‍കിയാല്‍ മതിയാകും. ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം തുടങ്ങിയ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് സൗജന്യമായി നല്‍കുക.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആണ് ഈ ആനുകൂല്യത്തിന് അര്‍ഹത. പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസി. എന്‍ജിനീയര്‍ കണക്കാക്കും. ആറ് മാസത്തേക്ക് ആയിരിക്കും ഇളവ് അനുവദിക്കുന്നത്. അതിന് ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവ. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍ മേല്‍ ഇളവ് വീണ്ടും അനുവദിക്കും.