Connect with us

Kerala

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സാപ് ലിങ്ക്; രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്

Published

on

Share our post

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ വാട്സാപ് ലിങ്ക് നിർമിച്ച്‌ പ്രചരിപ്പിച്ച കേസിൽ രാജസ്ഥാൻകാരനെതിരെ കേസെടുത്തു. രാജസ്ഥാൻ ടോങ്ക് സ്വദേശി മൻരാജ് മീണയ്‌ക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്‌.

മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ടെലിഗ്രാമിൽ അക്കൗണ്ടുണ്ടാക്കി അതിൽ പ്രതിയുടെ നമ്പർ ഉപയോഗിച്ച് വാട്സാപ് ലിങ്ക്‌ നിർമിച്ച്‌ പ്രചരിപ്പിക്കുകയായിരുന്നു.

ഡിസംബർ 11-ന് സൈബർഡോം നടത്തിയ സൈബർ പട്രോളിങ്ങിനിടെയാണ് സംഭവം കണ്ടെത്തിയത്. മൻരാജിന്റെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ലിങ്ക് നിർമിച്ചത്‌. ഈ ലിങ്ക് നിരവധി പേരിലേക്ക് എത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട്‌ നിർമിക്കാൻ ഏതെങ്കിലും വ്യാജ സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിക്കും. ഐ.ടി വകുപ്പ് 66 സി പ്രകാരമാണ് കേസെടുത്തത്.


Share our post

Kerala

ഐ.ഐ.എസ്.ടി.യില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പി.ജി

Published

on

Share our post

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി. -വലിയമല, തിരുവനന്തപുരം) സ്‌പോണ്‍സേഡ് വിഭാഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് (എം.ടെക്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാം നടത്തുന്ന വകുപ്പുകള്‍/പ്രോഗ്രാമുകള്‍

* എയ്റോസ്പെയ്സ് എന്‍ജിനിയറിങ്: തെര്‍മല്‍ ആന്‍ഡ് പ്രൊപ്പല്‍ഷന്‍, എയ്റോഡൈനാമിക്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് മെക്കാനിക്‌സ്, സ്ട്രക്‌ചേഴ്‌സ് ആന്‍ഡ് ഡിസൈന്‍, മാനുഫാക്ചറിങ് ടെക്‌നോളജി.

* ഏവിയോണിക്‌സ്: ആര്‍.എഫ്. ആന്‍ഡ് മൈക്രോവേവ് എന്‍ജിനിയറിങ്, ഡിജിറ്റല്‍ സിഗ്‌നല്‍ പ്രൊസസിങ്, വി.എല്‍.എസ്.ഐ. ആന്‍ഡ് മൈക്രോ സിസ്റ്റംസ്, കണ്‍ട്രോള്‍ സിസ്റ്റംസ്, പവര്‍ ഇലക്ട്രോണിക്‌സ്

* മാത്തമാറ്റിക്‌സ്: മെഷീന്‍ ലേണിങ് ആന്‍ഡ് കംപ്യൂട്ടിങ്

* കെമിസ്ട്രി: മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി

* ഫിസിക്‌സ്: ഒപ്റ്റിക്കല്‍ എന്‍ജിനിയറിങ്, ക്വാണ്ടം ടെക്‌നോളജി

* എര്‍ത്ത് ആന്‍ഡ് സ്പെയ്സ് സയന്‍സസ്: എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്

പ്രോഗ്രാമിനനുസരിച്ച് നിശ്ചിത ബ്രാഞ്ചില്‍/വിഷയത്തില്‍ ബി.ഇ./ബി.ടെക്./മാസ്റ്റര്‍ ഓഫ് സയന്‍സ്/തത്തുല്യയോഗ്യത കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്/സി.ജി.പി.എ. 6.5 നേടിയിരിക്കണം (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം/6.0 സി.ജി.പി.എ.). കൂടുതല്‍ വിവരങ്ങള്‍ക്ക് www.iist.ac.in/spotlight ലെ വിജ്ഞാപനം കാണുക. അപേക്ഷ admission.iist.ac.in/ വഴി മാര്‍ച്ച് 17-ന് 11.59 വരെ നല്‍കാം.


Share our post
Continue Reading

Kerala

മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍.സി ബുക്കുകള്‍ ഡിജിറ്റലാകും; പ്രത്യേക നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍

Published

on

Share our post

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍.സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാഹന്‍ വെബ്‌സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍.സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നല്‍കുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളില്‍ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നല്‍കേണ്ടതെന്നും ഓണ്‍ലൈന വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; വടകരയിൽ പരാതികളുടെ എണ്ണം 100 കവിഞ്ഞു

Published

on

Share our post

വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വടകരയില്‍ പരാതികളുടെ എണ്ണം 100 കവിഞ്ഞു. 102 കേസുകളിലായി 9 കോടിയില്‍ പരം രൂപ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം.ഇതില്‍ 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.അന്വേഷണം പുരോഗമിക്കുകയാണ്. അപ്പോളോ ജ്വല്ലറിയില്‍ അപ്പോളോ ഗോള്‍ഡ്, ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വടകര പൊലീസ് ഇതിനകം 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ നഷ്ടമായതായാണ് വിവരം. ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നു. ഇതോടെ പലരും കൂടുതല്‍ പണം നിക്ഷേപിച്ചു.ജ്വല്ലറി ഉടമകളുടെ മറ്റ് സ്ഥാപനങ്ങളില്‍ നിക്ഷേപ നടത്തിയവരുമുണ്ട്. പ്രതികളില്‍ ചിലര്‍ പ്രമുഖര്‍ വിദേശകടന്നതായും സൂചനയുണ്ട്. ഭൂമി വിറ്റും മക്കളെ വിവാഹം ചെയ്ത് അയക്കാനുമായി സ്വരൂപിച്ച പണം നഷ്ടപെട്ടവരാണ് കൂടുതല്‍. നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന ഉറപ്പില്‍ പരാതിയുമായി  മുന്നോട്ട് പോകാതെ നില്‍ക്കുന്നവരും നിരവധിയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!