ജനുവരി 31ന് മുൻപ് ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണം

കണ്ണൂർ : ജനുവരി 31ന് മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും ഫെബ്രുവരി 29നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
ബയോമെട്രിക്ക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിശ്ചിത സമയ പരിധിക്ക് ഉള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പെന്‍ഷന്‍ അനുവദിക്കൂ. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് മസ്റ്ററിങ് നടത്തുന്ന മാസം മുതലുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഫോണ്‍: 0497 2701081