പേരാവൂർ താലൂക്കാസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം; സംഗമം ജനശ്രീ സുസ്ഥിര മിഷൻ

പേരാവൂർ : താലൂക്കാസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് സംഗമം ജനശ്രീ സുസ്ഥിര മിഷൻ പൊതുയോഗം ആവശ്യപ്പെട്ടു. സംഗമം ജനശ്രീ സുസ്ഥിര വികസന മിഷൻ രണ്ടാം വാർഷികാഘോഷവും കുടുംബ സദസും സൗഹൃദ കൂട്ടായ്മയും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു. രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, എൻ.ജെ.ദേവസ്യ, ജോർജ് ജോസഫ്, സ്റ്റീവ് ജോസഫ് ബെന്നി, ബാലൻ പടിയൂർ, മാത്യു എടത്താഴെ എന്നിവർ സംസാരിച്ചു.