സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂര്‍ മുന്നില്‍

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം. മലബാര്‍ ജില്ലകള്‍ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്.
ഏറ്റവും ഒടുവിലായി 674 പോയിന്‍റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവര്‍ക്കും 663 പോയിന്‍റ് വീതമാണുള്ളത്. ഇന്ന് 54 മത്സരങ്ങള്‍ വേദിയിലെത്തും.
ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങള്‍. ഞായറാഴ്ചയായതിനാല്‍ കാഴ്ചക്കാരുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും ജനപങ്കാളിത്തം കൂടിവരുന്നതും മത്സരം മുറുകുന്നതും സംസ്ഥാന കലോത്സവത്തിന്‍റെ മാറ്റ് കൂട്ടുകയാണ്.