ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് ; പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

രാജ്യത്ത് ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാൻ പൊതു ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വിഷയം കൈകാര്യം ചെയ്യുന്ന ഉന്നതതല സമിതി പുറത്തിറക്കി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയാണ് തിരഞ്ഞെടുപ്പുകളുടെ ഘടന മാറ്റുന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയിരിക്കുന്നത്. ജനുവരി 15-നകം ലഭിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും സമിതിയുടെ പരിഗണനയ്ക്ക് വയ്ക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. സമിതിയുടെ വെബ്സൈറ്റായ onoe.gov.in വഴിയോ sc-hlc@gov.in എന്ന ഇമെയില്‍ വഴിയോ നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം അയയ്ക്കാൻ പൊതുജനങ്ങള്‍ക്ക് കഴിയും. 2023 സെപ്തംബര്‍ 2-ന് രൂപീകൃതമായ കമ്മിറ്റി ഇത് വരെ രണ്ട് യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്.
ഈ യോഗങ്ങളില്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഭരണഘടനയ്ക്ക് കീഴിലുള്ള നിലവിലെ ചട്ടക്കൂട് കണക്കിലെടുത്ത്, ലോക്സഭ സംസ്ഥാന നിയമസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശകള്‍ പരിശോധിക്കാനും അവയില്‍ നിന്നും പരിഗണിക്കാവുന്നവ മുന്നോട്ട് നീക്കാനുമാണ് കമ്മിറ്റി ഉദ്ദേശിക്കുന്നത്. നിയമപരമായ വ്യവസ്ഥകളും, അതിനായി, ഭരണഘടന, ജനപ്രാതിനിധ്യ നിയമം, 1950, ജനപ്രാതിനിധ്യ നിയമം,1951, എന്നിവയ്ക്ക് കീഴിലുണ്ടാക്കിയ ചട്ടങ്ങള്‍, മറ്റ് നിയമങ്ങള്‍ എന്നിവ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കും.
എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്തുന്നതിന് നിലവിലെ ചട്ടങ്ങളില്‍ ഭേദഗതികള്‍ ആവശ്യമാണ്. ഭരണഘടനാ ഭേദഗതികള്‍ സംസ്ഥാനങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടോയെന്നും അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്നും സമിതി പരിശോധിക്കും. ഒക്ടോബറില്‍ നടന്ന രണ്ടാമത്തെ യോഗത്തില്‍, ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന വിഷയം പരിശോധിക്കുന്ന ലോ-കമ്മീഷൻ അംഗങ്ങളുമായി ഉന്നത തല സമിതി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിരമിച്ച ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ലോ-കമ്മീഷൻ വിഷയത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ ലോ-കമ്മീഷൻ ഇതുവരെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചി