സംഘനൃത്തത്തിൽ വിജയഗാഥ തുടർന്ന് ഐശ്വര്യയും കുട്ടികളും

മട്ടന്നൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിൽ നേട്ടം ആവർത്തിച്ച് നൃത്താധ്യാപിക ഐശ്വര്യയും കുട്ടികളും മൂന്നാം വർഷത്തിലേക്ക്. ഇത്തവണയും സംസ്ഥാന കലോത്സവത്തിൽ ഐശ്വര്യയുടെ ശിക്ഷണത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. തുടർച്ചയായ മൂന്നുവർഷം ജില്ലയിൽ ഒന്നാംസ്ഥാനം നേടിയാണ് മട്ടന്നൂർ എച്ച്.എസ്.എസിലെ വിദ്യാർഥികൾ സംസ്ഥാന കലോത്സവത്തിനെത്തിയത്.
സ്കൂളിലെ പൂർവ വിദ്യാർഥിനിയും ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദധാരിയുമാണ് ഐശ്വര്യ. സ്കൂൾ അധ്യാപിക കൂടിയായ ഐശ്വര്യ അധ്യയനത്തിനും കുട്ടികളുടെ പഠനത്തിനും തടസ്സമാകാത്ത വിധത്തിൽ രാത്രികാലങ്ങളിലും അവധിദിവസങ്ങളിലുമാണ് നൃത്തപരിശീലനം നടത്തിയത്.മാങ്ങാട്ടിടം മൂന്നാംപീടിക സ്വദേശിനിയാണ് ഐശ്വര്യ. എച്ച്.എസ്.എസ്. വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ മട്ടന്നൂർ എച്ച്.എസ്.എസ് ടീം